Monday, September 14, 2020

ബാങ്ക് വിളിക്കുന്നവന്റെ ഉന്നത പദവി !!!.

ഹദീസുകളിലൂടെ -14
 ബാങ്ക് വിളിക്കുന്നവന്റെ  ഉന്നത പദവി !!!.

✒️ *عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ وَشَاهِدُ الصَّلاَةِ يُكْتَبُ لَهُ خَمْسٌ وَعِشْرُونَ صَلاَةً وَيُكَفَّرُ عَنْهُ مَا بَيْنَهُمَا*

🖋️ *അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂല്‍(ﷺ) പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നമസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു.(അബൂദാവൂദ് :515 )*
  ഗുണ പാഠം

*പള്ളികളിൽ ബാങ്ക് വിളിക്കുന്നവരെ നിസ്സാരതയോടെ കാണുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ട്.* *മദ്‌റസയിൽ കുട്ടികൾക്ക് ദീൻ പഠിപ്പിക്കുന്നവരായിട്ട് കൂടി 'ഉസ്താദ്' എന്ന് പോലും അഭിസംബോധന ചെയ്യാൻ മടിയുള്ളവർ....* 
*ഇത്തരക്കാർ ആ മനുഷ്യന്റെ പദവി എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല. ഓരോ ബാങ്ക്വിളി കൊണ്ടും തന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെട്ട് അല്ലാഹുവിന്റെ അടുക്കൽ ഉന്നത പദവി അലങ്കരിച്ചുകൊണ്ടിരിക്കുന്നവരാണവർ.* 

*ഒരിക്കൽ അല്ലാഹുവിന്റെ റസൂല്‍(ﷺ) പറഞ്ഞു: ഒരു മുഅദ്ദിന്‍, അവന്റെ ബാങ്കൊലി എത്ര നീളുന്നുവോ അത്രത്തോളം അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്റെ പ്രതിഫലം അവനോടൊപ്പം നമസ്കരിക്കുന്നവരുടേതുപോലെയാണ്. (ത്വബ്റാനി)* 
*ഇത്ര ഉന്നത സ്ഥാനം നമുക്ക് ലഭിക്കുന്നില്ലെങ്കിലും അവരെ ബഹുമാനിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ, ആമീൻ...*

അബ്ദുൽ റഹീം ഇർഫാനി* *കോതമംഗലം*

No comments:

Post a Comment