Wednesday, September 30, 2020
അറിയാത്തതിനെക്കുറിച്ച് അറിയില്ല എന്ന് തന്നെ പറയണം....
Monday, September 28, 2020
നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.
Saturday, September 26, 2020
അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...
Friday, September 25, 2020
ദാനധർമ്മം: മാനവികതയുടെ ജീവനാടി....
Tuesday, September 22, 2020
ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...
ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...
عن عبادة بن الصامت رضي الله عنه ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺮْﻓَﻌُﻪُ ﺇِﻟَﻰ اﻟﺮَّﺏِّ ﻋَﺰَّ ﻭَﺟَﻞَّ ﻗَﺎﻝَ: " ﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺤَﺎﺑِّﻴﻦَ ﻓِﻲَّ ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺰَاﻭِﺭِﻳﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺒَﺎﺫِﻟِﻴﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﻮَاﺻِﻠِﻴﻦَ ﻓِﻲَّ " (مسند أحمد)
ഉബാദത്തിബ്നു സാമിത്ത്(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ അല്ലാഹു ﷻ പറഞ്ഞതായി പറയുന്നു: "എന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം സന്ദര്‍ശിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ചെലവഴിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് എന്‍റെ സ്നേഹം അവകാശമായിത്തീര്‍ന്നിരിക്കുന്നു...
(മുസ്നദ് അഹ്മദ്)
♥️ഗുണ പാഠം♥️
സാമൂഹ്യ ബന്ധമാണ് ഒരു സമൂഹത്തില്‍ ഒന്നിച്ചു ജീവിക്കുന്ന വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ബാധ്യത വളരെ സൂക്ഷ്മമായി അത് പ്രതിപാദിക്കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, അയല്‍വാസിക്ക് നന്മ ചെയ്യല്‍, ആവശ്യക്കാരനെ സഹായിക്കല്‍, നന്മ കല്‍പിക്കല്‍ തിന്മ തടയല്‍ തുടങ്ങിയ കല്‍പനങ്ങള്‍ ഇഹത്തിലും പരത്തിലുമുള്ള നന്മ ലക്ഷ്യമാക്കിയുള്ളതാണെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: 'അല്ലാഹു നിലനിര്‍ത്തുവാനാജ്ഞാപിച്ച ബന്ധങ്ങളെ38 നിലനിര്‍ത്തുകയും റബ്ബിനെ ഭയപ്പെടുകയും അവങ്കല്‍നിന്നു മോശമായ വിചാരണയുണ്ടാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാകുന്നു ബുദ്ധിമാന്മാര്‍.’ (അർറഅദ് : 21)
മഹാനായ ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക ‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ. നീ ആളുകളില്‍നിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല. നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദംതന്നെ.’ (ലുഖ്മാൻ : 17-19)
പരസ്പരം വെറുപ്പും വിദ്വേഷവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ വ്യക്തിക്കും അവന്റെ മതമോ ജാതിയോ ഗോത്രമോ നാടോ നോക്കാതെ അവകാശം അനുവദിച്ചു കൊടുക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാമെന്നതില്‍ ഒരു സംശയവുമില്ല. അല്ലാഹു കാക്കട്ടെ, ആമീൻ...
Monday, September 21, 2020
ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന.
ഹദീസുകളിലൂടെ ഇന്ന്-157
ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന....
حَدَّثَنَا عَبْدُ الرَّحْمَنِ بْنُ إِبْرَاهِيمَ الدِّمَشْقِيُّ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي سَلَمَةُ بْنُ وَرْدَانَ، عَنْ أَنَسِ بْنِ مَالِكٍ، قَالَ أَتَى النَّبِيَّ ـ صلى الله عليه وسلم ـ رَجُلٌ فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ " . ثُمَّ أَتَاهُ فِي الْيَوْمِ الثَّانِي فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ " سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ " . ثُمَّ أَتَاهُ فِي الْيَوْمِ الثَّالِثِ فَقَالَ يَا نَبِيَّ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ " سَلْ رَبَّكَ الْعَفْوَ وَالَعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَإِذَا أُعْطِيتَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَقَدْ أَفْلَحْتَ "
അനസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ യെ സമീപിച്ച് ഒരാൾ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട് ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”
പിന്നീട് രണ്ടാം ദിവസം അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു.
നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട് ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”
മൂന്നാം ദിവസവും അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു.
നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട് ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”
നിങ്ങൾക്കു ദുനിയാവിലും ആഖിറത്തിലും മാപ്പും സൗഖ്യവും ലഭിക്കുകയാണെങ്കിൽ നിങ്ങൾ വിജയികളിൽ ഉൾപ്പെട്ടിരിക്കുന്നു...
【ഇബ്നുമാജ】
♥️ഗുണ പാഠം♥️
അല്ലാഹുവിന്റെ മാപ്പും സൗഖ്യവും ഔദാര്യമായി ലഭിച്ചാലെ ഏതൊരാൾക്കും ഈ ദുനിയാവിലും നാളെ ആഖിറത്തിലും രക്ഷയുള്ളൂ. 'ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ദുനിയാവിലും ആഖിറത്തിലും നന്മ നൽകണേ' എന്ന ദുആ പ്രസിദ്ധമാണല്ലോ. ആത്മാർത്ഥതയുടെയും നിഷ്കളങ്കതയോടെയും ദുആ ചെയ്യാനും അതിന് ഉത്തരം ലഭിച്ച് വിജയികളിൽപെടാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ....
പാപമോചനം ലഭിക്കാൻ...
പാപമോചനം ലഭിക്കാൻ...
وفى صحيح الحاكم عن جابر: (أن رجلا جاء إلى النبى صلى الله عليه وسلم وهو يقول: واذنوباه، مرتين أو ثلاثا. فقال له النبى صلى الله عليه وسلم: قل: اللهم مغفرتك أوسع من ذنوبى، ورحمتك أرجى عندى من عملى، فقالها ثم قال له: عد، فعاد، ثم قال له: عد، فعاد، فقال له: قم قد غفر الله لك).
(أسباب المغفرة - ابن رجب الحنبلي)
ഇമാം ഹാകിം (റ) അവിടുത്തെ സ്വഹീഹിൽ ജാബിർ (റ) വിൽ നിന്നുദ്ധരിക്കുന്നു : ഒരിക്കൽ എന്റെ “പാപങ്ങളേയ്...” എന്ന് വിലപിച്ചു കൊണ്ട് ഒരു വ്യക്തി തിരുനബി ﷺ തങ്ങൾക്കരികിലെത്തി. (ഞാൻ ചെയ്തു പോയ പാപങ്ങളെയോർത്തിട്ട് പേടിയാകുന്നു, അവകൾ പൊറുപ്പിക്കാനാകുമോ)
തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : താങ്കൾ ചൊല്ലുക :
اَللّهُمَّ مَغْفِرَتُكَ أَوْسَعُ مِنْ ذِنُوبِى، وَرَحْمَتُكَ أَرْجَى عِنْدِى مِنْ عَمَلِى
(അല്ലാഹുവേ നിന്റെ മഗ്ഫിറത് എന്റെ ദോഷത്തേക്കാൾ അതി വിശാലമാണ്, നിന്റെ കാരുണ്യം എന്റെ പ്രവർത്തനങ്ങൾക്കപ്പുറവും എനിക്ക് പ്രതീക്ഷയേകുന്നതുമാണ്)
അദ്ദേഹം അത് ചൊല്ലി.
പിന്നീട് തങ്ങൾ ﷺ പറഞ്ഞു : “മടക്കിച്ചൊല്ലൂ” (ആവർത്തിച്ച് ചൊല്ലൂ)
അദ്ദേഹം അത് മടക്കിച്ചൊല്ലി,
പിന്നീട് തങ്ങൾ ﷺ വീണ്ടും പറഞ്ഞു : (വിണ്ടും) “മടക്കിച്ചൊല്ലൂ”
അദ്ദേഹം വീണ്ടം മടക്കിച്ചൊല്ലി.
അപ്പോൾ തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : “ഇനി എഴുന്നേറ്റ് പൊയ്ക്കോളൂ അല്ലാഹു ﷻ താങ്കൾക്ക് പൊറുത്ത് തന്നിരിക്കുന്നു..."
♥️ഗുണ പാഠം♥️
ശരീരത്തില്‍ ചെളി പുരണ്ടാല്‍ ശുദ്ധ ജലം കൊണ്ട് വൃത്തിയാക്കാം. അല്ല, വൃത്തിയാക്കണം. അല്ലാഹു വൃത്തിയുള്ളവരെ ഇഷ്ടപ്പെടുന്നു. മനസ്സ് മലിനമായാല്‍ പശ്ചാത്താപം കൊണ്ട് കഴുകിയെടുക്കണം. ഹൃദയവിശുദ്ധരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നതും പരിഗണിക്കുന്നതും. ഖുര്‍ആന്‍ പറഞ്ഞു:
"തീര്‍ച്ചയായും അല്ലാഹു പശ്ചചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (അൽ ബഖറ/222)
ശരീരത്തില്‍ മണ്ണ് പുരളുന്നതും മനസ്സില്‍ പാപത്തിന്‍റെ മാലിന്യമാകുന്നതും ദുനിയാവിലെ ജീവിതത്തില്‍ സ്വാഭാവികമാണ്. രണ്ടിനും ഇസ്ലാം നല്‍കുന്ന പരിഹാരം ക്ഷണമാത്രയില്‍ കഴുകി വൃത്തിയാകുക എന്നതാണ്. എന്നും സംശുദ്ധരായി ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വൃത്തി ഈമാനിന്‍റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമില്‍ നിന്നും അവന്‍ ഉള്‍ക്കൊണ്ട വിശ്വാസം, ആരാധനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റങ്ങള്‍, നിലപാടുകള്‍, സഹവര്‍ത്തിത്വ മര്യാദകള്‍ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടു കൂടാ എന്ന നിഷ്കര്‍ഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസിയില്‍ ജാഗ്രത കാണുക.
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠന്‍മാര്‍. ഇതൊക്കെ പറഞ്ഞു തന്നത് ലോകത്തിന്‍റെ ഗുരു മുഹമ്മദ് നബി(സ.അ) യാണ്. അനസ് ബ്നു മാലിക(റ) നിവേദനം. നബി(സ.അ) പറഞ്ഞു:" എല്ലാ ആദമിന്‍റെ പുത്രന്മാരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്." (തിര്‍മിദി, ഇബ് നു മാജ, അഹ്മദ്)
പാപമേശാത്ത ജീവിതത്തിന്‍റെ ഉടമയായിരുന്നിട്ടും ദിവസത്തില്‍ നൂറുതവണ അല്ലാഹുവേ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു എന്ന് പ്രവാചക ശ്രേഷ്ഠർ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. തന്നില്‍ വിശ്വസിക്കുകയും തന്നെയനുസരിക്കുകയും ചെയ്യുന്ന അടിമകള്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളും വിഭവങ്ങളും നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന കാരുണ്യവാനായ റബ്ബിന്‍റെ ഉപദേശവും മറ്റൊന്നല്ല. ശരീരവും മനസ്സും മാലിന്യമുക്തമാക്കാൻ നമ്മെ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ...
അബ്ദുൽ റഹീം ഇർഫാനി കോതമംഗലം
Saturday, September 19, 2020
നമുക്ക് പരസ്പരം സ്നേഹിക്കാം, അല്ലാഹുവിനു വേണ്ടി....
Friday, September 18, 2020
വീട്ടിൽഖുർആൻ ഓതണം
Tuesday, September 15, 2020
നിസ്കാരത്തെ കാത്തിരിക്കുക...
ഹദീസുകളിലൂടെ ഇന്ന്-151
നിസ്കാരത്തെ കാത്തിരിക്കുക...
✒️ عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ وَتَقُولُ الْمَلاَئِكَةُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ . حَتَّى يَنْصَرِفَ أَوْ يُحْدِثَ " . قُلْتُ مَا يُحْدِثُ قَالَ يَفْسُو أَوْ يَضْرِطُ
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: "ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നിസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നിസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: 'അല്ലാഹുവേ.... ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ...., ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ.....' ഞാന്‍ ചോദിച്ചു: എന്താണ് വുളുവിനെ നഷ്ടമാക്കുക? നബി (സ്വ) പറഞ്ഞു: (ശബ്ദത്തോടെയോ അല്ലാതെയോ) കീഴ് വായു പോകലാണ്." (മുസ്‌ലിം 649)
♥️ഗുണ പാഠം♥️
നിസ്കാരം ആരംഭിക്കുന്നതിനെ പ്രതീക്ഷയുടെയും ആഗ്രഹത്തോടെയും കാത്തിരിക്കുന്ന ഒരു സത്യവശ്വാസി എത്ര ഭാഗയവാനാണ്. ആ സമയം മുഴുവൻ അവൻ നിസ്കാരത്തിലായി അല്ലാഹു പരിഗണിക്കുക മാത്രമല്ല, അല്ലാഹുവിന്റെ മലക്കുകൾ അവന് പാപമോചനത്തിനായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. ആരാധനാ കർമ്മങ്ങളിൽ ആവേശവും ആത്മാർത്ഥതയും നിലനിർത്തുന്നവർക്കാണ് ഇത്തരം അവസരങ്ങൾ ലഭിക്കുന്നത്. നിഷ്കളങ്കമായ ഇബാദത്തുകൾക്ക് നാഥനായ റബ്ബ് നമുക്ക് അവസരം നൽകട്ടെ, ആമീൻ....
Monday, September 14, 2020
ബാങ്ക് വിളിക്കുന്നവന്റെ ഉന്നത പദവി !!!.
ബാങ്കിൽ ശഹാദത്ത് കലിമകൾ കേട്ടാൽ......
ചെറുപാപങ്ങളെ സൂക്ഷിക്കുക.....!
ഹദീസുകളിലൂടെ ഇന്ന്-145
ചെറുപാപങ്ങളെ സൂക്ഷിക്കുക.....!
✒️ عَنْ عَبْدِ اللَّهِ بْنِ عَامِرٍ أَنَّهُ قَالَ دَعَتْنِي أُمِّي يَوْمًا وَرَسُولُ اللَّهِ صلى الله عليه وسلم قَاعِدٌ فِي بَيْتِنَا فَقَالَتْ هَا تَعَالَ أُعْطِيكَ . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم وَمَا أَرَدْتِ أَنْ تُعْطِيهِ . قَالَتْ أُعْطِيهِ تَمْرًا . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم أَمَا إِنَّكِ لَوْ لَمْ تُعْطِيهِ شَيْئًا كُتِبَتْ عَلَيْكِ كِذْبَةٌ
അബ്ദുല്ലാഹി ബ്നു ആമിർ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (സ്വ) ഞങ്ങളുടെ വീട്ടിൽ ഇരിക്കുന്ന ഒരു ദിവസം എന്റെ പ്രിയപ്പെട്ട മാതാവ് എന്നെ വിളിച്ചു പറഞ്ഞു : മോനേ... വാ.. നിനക്ക് ഞാനൊരു സാധനം തരാം... അപ്പോൾ നബി (സ) ചോദിച്ചു: നീ എന്താണ് അവന് നൽകാൻ ഉദ്ദേശിച്ചത്? അവർ പറഞ്ഞു: ഒരു കാരയ്ക്ക. അപ്പോൾ നബി (സ) പറഞ്ഞു: നിശ്ചയം നീ അവന് ഒന്നും നല്‍കാതിരുന്നാൽ അത് നിന്റെ മേൽ കളവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ് : 4991)
♥️ഗുണ പാഠം♥️
വന്‍പാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ സത്യവിശ്വാസികളില്‍ അധികപേരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചെറിയപാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ അധികപേരും ശ്രദ്ധിക്കാറില്ല.
ചെറിയപാപങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ അതുകാരണം നമ്മുടെ ഹൃദയത്തില്‍ പാപത്തിന്റെ ചെറിയ അടയാളം വന്നുചേരുന്നു. സുകൃതങ്ങളിലൂടെയും പശ്ചാത്താപത്തിന്റെ കണ്ണുനീരിലൂടെയും അത് മായച്ചുകളഞ്ഞിട്ടില്ലെങ്കില്‍ കാലക്രമേണ അത് വലുതായിത്തീരും. നന്‍മകളോട് രാജിയാവാനും ഏത് വലിയ തിന്മകളിലും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഏര്‍പ്പെടാനും അത് കാരണവുമാകും. അതുകൊണ്ടുതന്നെ ചെറിയ പാപങ്ങളെ സൂക്ഷിച്ചില്ലെങ്കില്‍ അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും. അതുകൊണ്ടാണ് ചെറുപാപങ്ങളില്‍ നിരന്തരമായി തുടരുന്നത് വന്‍പാപമായിട്ട് പണ്ഢിതന്മാ൪ ഗണിച്ചിട്ടുള്ളത്.
നബി (സ്വ) പറഞ്ഞു: ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. ഒരു താഴ്വരയില്‍ ഇറങ്ങിയ ഒരു വിഭാഗത്തെ പോലെയാണത്. ഒരാള്‍ ഒരു വിറകുകൊള്ളിയുമായി വന്നു. മറ്റൊരാളും ഒരു വിറകുകൊള്ളിയുമായി വന്നു. അങ്ങനെ അവരുടെ റൊട്ടി അവ൪ ചുട്ട് പാകപ്പെടുത്തി.(ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും.(അഹ്മദ്) അല്ലാഹു നമ്മെ കാക്കട്ടെ, ആമീൻ...
വുളൂഅ് ചെറുപാപങ്ങളെ കഴുകിക്കളയും !
ഹദീസുകളിലൂടെ ഇന്ന്-146
വുളൂഅ് ചെറുപാപങ്ങളെ കഴുകിക്കളയും !
✒️ عَنْ عَبْدِ اللَّهِ الصُّنَابِحِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: إِذَا تَوَضَّأَ ' الْعَبْدُ الْمُؤْمِنُ فَتَمَضْمَضَ خَرَجَتِ الْخَطَايَا مِنْ فِيهِ فَإِذَا اسْتَنْثَرَ خَرَجَتِ الْخَطَايَا مِنْ أَنْفِهِ فَإِذَا غَسَلَ وَجْهَهُ خَرَجَتِ الْخَطَايَا مِنْ وَجْهِهِ حَتَّى تَخْرُجَ مِنْ تَحْتِ أَشْفَارِ عَيْنَيْهِ فَإِذَا غَسَلَ يَدَيْهِ خَرَجَتِ الْخَطَايَا مِنْ يَدَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ يَدَيْهِ فَإِذَا مَسَحَ بِرَأْسِهِ خَرَجَتِ الْخَطَايَا مِنْ رَأْسِهِ حَتَّى تَخْرُجَ مِنْ أُذُنَيْهِ فَإِذَا غَسَلَ رِجْلَيْهِ خَرَجَتِ الْخَطَايَا مِنْ رِجْلَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ رِجْلَيْهِ ثُمَّ كَانَ مَشْيُهُ إِلَى الْمَسْجِدِ وَصَلاَتُهُ نَافِلَةً لَهُ.
(مسند أحمد وموطأ مالك والنسائي)
അബ്ദുല്ലാഹ് അസ്വുനാബിഹീ (റ) വിൽ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: ഒരു വിശ്വാസി വുളൂഅ് എടുക്കുകയും വായ കൊപ്ലിക്കുകയും ചെയ്താല്‍ അവന്റെ വായിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. മൂക്കില്‍ വെള്ളം കയറ്റിചീറ്റിയാല്‍ മൂക്കിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. മുഖം കഴുകിയാല്‍ അവന്റെ മുഖത്തിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ കണ്‍പോളകള്‍ക്ക് ഇടയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. അവന്റെ കൈകള്‍ കഴുകിയാല്‍ കൈകളിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. അവന്‍ തല തടവിയാല്‍ തലയിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ ചെവികളിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. അവന്‍ തന്റെ കാലുകള്‍ കഴുകിയാല്‍ കാലുകളിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ കാലിന്റെ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. പിന്നീട് അവന്‍ പള്ളിയിലേയ്ക്ക് നടക്കുന്നതും അവിടെ വെച്ചുള്ള നിസ്കാരവും അവന്റെ പുണ്യം വ൪ദ്ധിപ്പിക്കുകയും ചെയ്യുന്നു. (മുസ്നദ് അഹ്മദ് - മുവത്വ മാലിക് - നസാഈ)
വുളുവിന് ശേഷമുള്ള നിസ്കാരം
ഹദീസുകളിലൂടെ ഇന്ന്-147
വുളുവിന് ശേഷമുള്ള നിസ്കാരം
✒️ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ قَامَ فَرَكَعَ رَكْعَتَيْنِ لاَ يُحَدِّثُ فِيهِمَا نَفْسَهُ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
നബി(ﷺ) പറഞ്ഞു: ഞാൻ വുളു ചെയ്തതുപോലെ ആരെങ്കിലും വുളു ചെയ്യുകയും പിന്നെ യാതൊരു (തിൻമയായ) കാര്യവും ഹൃദയത്തിൽ കരുതാതെ രണ്ട് റക്അത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അവൻ അതുവരെ ചെയ്തു പോയ (ചെറു) പാപങ്ങൾ അല്ലാഹുﷻ അവന് പൊറുത്തു കൊടുക്കുന്നതാണ്. ( മുസ്ലിം:226)
♥️ഗുണ പാഠം♥️
സുന്നത്ത് നിസ്കാരങ്ങൾ അനവധിയുണ്ട്. അവയ്ക്കെല്ലാം വലിയ പ്രതിഫലങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ പ്രധാനമാണ് വുളൂഇന് ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം. വുളൂഅ് ചെയ്ത ഉടനെയാണ് അത് നിർവ്വഹിക്കേണ്ടത്. വുളൂഇന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തെ നിയ്യത്ത് ചെയ്തു നിസ്കരിക്കണം. വുളൂഅ് ചെയ്ത ഉടനെ പള്ളിയിൽ കയറിയാൽ അപ്പോഴുള്ള തഹിയ്യത്ത് നിസ്കാരത്തോടൊപ്പം വുളൂഇന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തെയും കരുതിയാൽ രണ്ടും ലഭിക്കും. ഫർളുകളിൽ കണിശത പാലിക്കുന്നതോടൊപ്പം സുന്നത്തുകളിൽ ആവേശം കാണിക്കാണും നമുക്ക് സാധിക്കണം. അതിന് നാഥൻ തൗഫീഖ് ചെയ്യട്ടെ, ആമീൻ...
അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍
ഹദീസുകളിലൂടെ ഇന്ന്-148
അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍
✒️ عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : أَرَأَيْتُمْ لَوْ أَنَّ نَهَرًا بِبَابِ أَحَدِكُمْ، يَغْتَسِلُ فِيهِ كُلَّ يَوْمٍ خَمْسًا، مَا تَقُولُ ذَلِكَ يُبْقِي مِنْ دَرَنِهِ . قَالُوا لاَ يُبْقِي مِنْ دَرَنِهِ شَيْئًا. قَالَ : فَذَلِكَ مِثْلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللَّهُ بِهَا الْخَطَايَا
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ്വ) പറയുന്നത് ഞാൻ കേട്ടു. 'നിങ്ങൾ പറയൂ, നിങ്ങളില്‍ ഒരാളുടെ കവാടത്തിനരികിലൂടെ ഒരു നദി ഒഴുകുകയും അതിൽ നിന്ന് ദിനംപ്രതി അഞ്ച് പ്രാവശ്യം അയാൾ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ വല്ല അഴുക്കും അവശേഷിക്കുമോ?' അവർ മറുപടി പറഞ്ഞു: ഒരു അഴുക്കും അവശേഷിക്കുകയില്ല.പ്രവാചകൻ(സ്വ) പറഞ്ഞു: 'ഇത് തന്നെയാണ് അഞ്ച് നേരത്തെ നമസ്കാരത്തിന്റെ ഉപമ. അത് മുഖേന അല്ലാഹു പാപങ്ങൾ മായ്ച് കളയുന്നതാണ്.' (ബുഖാരി: 528)
♥️ഗുണ പാഠം♥️
പാപമോചനം ആഗ്രഹിക്കുന്നവർക്ക് നിരവധി മാർഗ്ഗങ്ങൾ പരിശുദ്ധ ഇസ്‌ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് അഞ്ചു നേരത്തെ നിസ്കാരം നിലനിർത്തുകയെന്നത്. ഈ ആശയത്തെ ഉണർത്തുന്ന ഹദീസുകൾ തന്നെ ധാരാളമുണ്ട്. ഉസ്മാൻ (റ) വിൽ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം :
مَا مِنِ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ يُؤْتِ كَبِيرَةً وَذَلِكَ الدَّهْرَ كُلَّهُ
ഉസ്‌മാൻ ഇബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. മുസ്‌ലിമായ ഏതൊരാൾക്കും ഫ൪ള് നമസ്‌കാരം സമാഗതമാവുകയും അതിന് വേണ്ടി കൃത്യമായ രീതിയിൽ വുളു ചെയ്ത് സൂക്ഷ്മതയോടു കൂടി അതിലെ റുകൂഉകളും മറ്റ് കർമ്മങ്ങളും നിർവ്വഹിക്കുകയും മഹാപാപം ചെയ്തിട്ടുമില്ലെങ്കിൽ തന്റെ മുൻകഴിഞ്ഞ പാപങ്ങൾക്ക് അത് പരിഹാരമാകാതിരിക്കുകയില്ല. എല്ലാകാലത്തും ഇത് ബാധകമാണ്. (മുസ്‌ലിം) മരണത്തിനു മുമ്പ് പാപമോചനം നേടുന്ന ഭാഗ്യവാന്മാരിൽ നാഥൻ നമ്മെയും ഉൾപ്പെടുത്തട്ടെ, ആമീൻ...
ഫ൪ള് നിസ്കാരങ്ങള്‍ പള്ളിയില്‍ പോയി നിസ്കരിക്കുക
ഹദീസുകളിലൂടെ ഇന്ന്-149
ഫ൪ള് നിസ്കാരങ്ങള്‍ പള്ളിയില്‍ പോയി നിസ്കരിക്കുക
✒️ عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ وَشَاهِدُ الصَّلاَةِ يُكْتَبُ لَهُ خَمْسٌ وَعِشْرُونَ صَلاَةً وَيُكَفَّرُ عَنْهُ مَا بَيْنَهُمَا (مسلم)
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നിസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു.(അബൂദാവൂദ് :515 മുസ്‌ലിം :666)
♥️ഗുണ പാഠം♥️
ഫർള് നിസ്കാരങ്ങൾക്ക് പള്ളിയിൽ ഹാജറാകുന്നത് പാപമോചനം നേടിത്തരുന്ന സൽക്കർമ്മമാണ്. അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകൾ അവന് വേണ്ടി പാപമോചനത്തിന് ദുആ ചെയ്തുകൊണ്ടിരിക്കും.
നബി(ﷺ) പറയുന്നത് നോക്കൂ: "തീ൪ച്ചയായും നിസ്കരിക്കാന്‍ പള്ളിയിലേക്ക് വരുന്നവന് മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നു. 'അല്ലാഹുവേ, ഇയാള്‍ക്ക് പൊറുത്ത് കൊടുക്കേണമേ... അദ്ദേഹത്തോട് കാരുണ്യം കാണിക്കേണമേ...' എന്നവ൪ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കും. വുളു നഷ്ടപ്പെടുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെങ്കില്‍." (മുസ്‌ലിം) നിഷ്കളങ്കമായ ഇബാദത്തുകൾക്ക് നാഥൻ നമ്മുക്ക് തൗഫീഖ് ചെയ്യട്ടെ, ആമീൻ..
നിസ്കാരത്തിനായി പള്ളിയിലേയ്ക്ക് നടന്നുപോകൽ....
ഹദീസുകളിലൂടെ ഇന്ന്-150
നിസ്കാരത്തിനായി പള്ളിയിലേയ്ക്ക് നടന്നുപോകൽ....
✒️ عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً
അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നിസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് വീണുപോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല." (മുസ്‌ലിം 666)
♥️ഗുണ പാഠം♥️
ഒരു മുസ്‌ലിമിന്റെ ആരാധനാകർമ്മങ്ങളിൽ ഏറ്റവും മഹത്തായതാണല്ലോ അഞ്ചു നേരത്തെ ഫർള് നിസ്കാരങ്ങൾ. അത് പള്ളിയിൽ വച്ച് നിസ്കരിക്കുന്നത് പ്രത്യകം പ്രതിഫലാർഹമാണ്. അതിനായി പള്ളിയിലേയ്ക്ക് നടന്നു പോകുന്നത് കൊണ്ട് (ചെറു)പാപങ്ങൾ പൊറുക്കപ്പെടുകയും പദവി ഉയർത്തപ്പെടുകയും ചെയ്യുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം:
عَنْ أَبِي هُرَيْرَةَ رضي الله عنه، عَنِ النَّبِيِّ صلى الله عليه وسلم قَالَ: حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ فَرِجْلٌ تُكْتَبُ حَسَنَةً وَرِجْلٌ تَمْحُو سَيِّئَةً
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: "ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും മറ്റൊരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു." (നസാഈ 705) സൽക്കർമ്മങ്ങൾ കൊണ്ട് റബ്ബിലേയ്ക്ക് അടുക്കാൻ നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...





