Tuesday, September 15, 2020

എങ്ങനെയുള്ള ആളെയാണ് സ്വൂഫി എന്ന് പറയുന്നത്?



എങ്ങനെയുള്ള ആളെയാണ് സ്വൂഫി എന്ന് പറയുന്നത്?

സ്വൂഫിസത്തെ പഠിക്കാൻ ആഗ്രഹിക്കുന്നത് അന്ധൻ പുൽമേടുകളേയോ ജലപ്രവാഹത്തേയോ തൊട്ടറിയാൻ ശ്രമിക്കുന്നത് പോലെയാണന്ന ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി (റ) യുടെ വാക്കുകൾ ആദ്യം കുറിക്കട്ടെ .....

ഒരു സ്വൂഫി പ്രത്യക്ഷത്തിൽ ഏത് കോലത്തിലായിരിക്കണം, എങ്ങനെയായിരിക്കണം , വേഷവിധാനം എന്തായിരിക്കണം എന്നൊന്നും ഒരു സ്ഥലത്തും നിബന്ധന വെച്ചതായി അറിവില്ല.മറിച്ച് ആരാണ് സ്വൂഫി എന്ന് പണ്ഡിത വചനങ്ങൾ മനസ്സിലാക്കിത്തരുന്ന ചില വാക്കുകളിലൂടെ നമുക്ക് സ്വൂഫിയെ പരിജയപ്പെടാം ....

മഹാനായ ഗൗസുൽ അഅ്ളം (റ) പറയുന്നു :

അല്ലാഹുവിന്റെ ഗ്രന്ഥവും തിരുനബി(സ്വ)യുടെ ചര്യയും അനുസരിച്ചു ബാഹ്യവും ആന്തരികവും തെളിമയുറ്റതാക്കിയവന്‍ ആകുന്നു സൂഫി” (അല്‍ഫത് ഹുര്‍റബ്ബാനി).

അബൂബക്കർ അശ്ശിബ് ലി(റ) യഥാര്‍ഥ സൂഫിയെക്കുറിച്ചു പറയുന്നു: “മനസ്സിനെ തെളിമയുറ്റതാക്കാന്‍ പാടുപെട്ടു വിജയം കൊയ്തെടുത്തവനാണു സ്വൂഫി. തിരുനബി(സ്വ) യുടെ മാര്‍ഗത്തില്‍ രമിക്കുകയും ദുന്‍യാവിനെ പിരടിക്കു പുറത്തെറിഞ്ഞു വിരക്തിയുടെ വേദന ദേഹേഛയെ രുചിപ്പിക്കുകയും ചെയ്യുന്നവനുമാണ് അവന്‍.” “ഹൃദയങ്ങളുടെ സ്ഫടിക സമാനത ഉറപ്പു വരുത്തലാണു സ്വൂഫിസം. രഹസ്യങ്ങള്‍ ഏതും അറിയുന്ന അല്ലാഹുവിനെക്കുറിച്ചുള്ള മനത്തെളിമയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്.”

ദുന്നൂനുൽ മിസ്വ്രി (റ)പറഞ്ഞു: “സ്വൂഫികള്‍ അല്ലാഹുവിനെ മറ്റെല്ലാറ്റിനെക്കാളും തിരഞ്ഞെടുത്ത വരാകുന്നു. അക്കാരണത്താല്‍ അല്ലാഹു അവരെയും തിരഞ്ഞെടുത്തിരിക്കുന്നു”

(അര്‍റിസാലതുല്‍ഖുശൈരിയ്യ).

എന്നിൽ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്. അത് ഞാൻ സദാ സമയം തേടിക്കൊണ്ടിരിക്കുന്നു അതിന്‌വേണ്ടി എന്റെ സ്വ ഇച്ചകളെ മറന്ന് ഞാൻ നിലകൊള്ളുന്നു. എന്ന ജലാലുദ്ധീൻ റൂമിയുടെ വചനം ഓർമയിലിരിക്കട്ടെ ...

ആ വഴി നിരന്തരം തേടുക. അപ്പോൾ യഥാർത്ഥ സ്വൂഫിയിൽ നാം എത്തും...

അതാണ് സ്വൂഫിയെ മനസ്സിലാക്കാനുള്ള മാർഗ്ഗം .നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ


സംശയ നിവാരണം By : അൽ ഉസ്താദ് ഹസ്സൻ ഇർഫാനി എടക്കുളം 

 +91 91880 55043

No comments:

Post a Comment