Thursday, July 23, 2020

അധ്വാനം


ഉണർത്തുപെട്ടി


         *⏰23/07/2020*
               *THURSDAY* 
        *02 Dhul Hijjah 1441*

 ✨അധ്വാനം വിജയത്തിന്റെ താക്കോൽ ആണ്‌..

 ✨പരിശ്രമിക്കാതെയും അധ്വാനിക്കാതെയും ഭാഗ്യം കൊണ്ട് മാത്രം വിജയം തന്നെ തേടിവരുമെന്ന് കരുതുന്നത് മണ്ടത്തരമാണ്...

 ✨തന്റെ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ, വിധിയെ അനുസരിച്ച് അലസതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്നതാണ് ഏറ്റവും വലിയ പരാജയം...

 ✨കടമകളും കർത്തവ്യങ്ങളും യഥാവിധി ചെയ്യുന്ന ഒരാൾക്കു ഉന്നതമായ വിജയം നേടാൻ പ്രയാസമില്ല എന്നതാണ് സത്യം...

  ✨ലോകത്തെ എല്ലാ വിജയകഥകൾക്ക്‌ പിന്നിലും നാം അറിയാത്ത വിയർപ്പ്‌ തുള്ളികളുടെ കഥകൾ ഉണ്ടാകും...

✨അധ്വാനത്തിലൂടെ കൈവരുന്ന വിജയത്തിന്‌ മാധുര്യം ഇരട്ടിയായിരിക്കും... നാഥൻ അനുഗ്രഹിക്കട്ടെ.....


ആത്മീയവിചാരം - 80


ദുൽ ഹിജ്ജ 10 ദിവസങ്ങൾ

✨ഹദീസുകളിലൂടെ ഇന്ന്✨
                   0️⃣9️⃣7️⃣


    ദുൽ ഹിജ്ജ 10 ദിവസങ്ങൾ

*عَنْ أَبٖي هُرَيْرَةَ رَضِيَ اللّٰهُ عَنْهُ :عَنِ النٌَبِيِّ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ قٰالَ :{مٰا مِنْ أَيّٰامٍ أَحَبُّ إِلَى اللّٰهِ أَن يتَعَبَّدَ لَهُ فٖيهٰا مِنْ عَشْرِ ذِي الْحِجَّةِ يَعْدِلُ صِيٰامُ    كُلِّ يَوْمٍ مِنْهٰا بِصِيٰامِ سَنَةٍ وَقِيٰامُ كُلِّ لَيْلَةٍ مِنْهٰا بِقِيٰامِ لَيْلَةِ الْقَدْرِ}* 



അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു : നബി (സ) പറഞ്ഞു : അല്ലാഹുവിന് ആരാധന ചെയ്യുന്നതിന് ദുൽ ഹിജ്ജ മാസത്തിലെ പത്ത് ദിവസങ്ങളേക്കാൾ അവന് ഇഷ്ടപ്പെട്ട ദിവസങ്ങൾ വേറെ ഇല്ല. അതിലെ ഓരോ ദിവസത്തെ നോമ്പും ഒരു വർഷത്തെ നോമ്പിന് തുല്യമാണ്. ഓരോ രാത്രിയിലെ നിസ്കാരവും ലൈലത്തുൽ ഖദ്‌റിലെ നിസ്കാരത്തിന് തുല്യമാണ്.

(തുർമുദി)


➖➖➖➖➖➖➖➖
  *_♥️ഗുണ പാഠം♥️_*
➖➖➖➖➖➖➖➖

ദുൽ ഹിജ്ജ ഒന്ന് മുതൽ പത്ത് ദിവസം ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. സൂറത്തുൽ ഫജ്‌റിൽ പറയപ്പെട്ട പത്ത് രാത്രികൾ ഈ രാത്രികളാണെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തുന്നു. ദുൽഹിജ്ജ ഒന്ന് മുതൽ പത്ത് വരെ നോമ്പെടുക്കൽ സുന്നത്തുണ്ട്. പാഴ്പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ ആരാധനാ കർമ്മങ്ങളിലും സത്കർമ്മങ്ങളിലും ഏർപ്പെടാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേക മഹത്വങ്ങൾ നൽകപ്പെട്ട ദിനരാത്രങ്ങളിൽ തിന്മ ചെയ്യുന്നത് കൂടുതൽ ആപത്താണെന്ന് മനസ്സിലാക്കി പ്രവർത്തിക്കണം. നാഥനായ റബ്ബ് നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ,  ആമീൻ...



തയ്യാറാക്കിയത് : 
അബ്ദുൾ റഹിം ഇർഫാനി, കോതമംഗലം