Thursday, July 23, 2020

ദുൽ ഹിജ്ജ 10 ദിവസങ്ങൾ

✨ഹദീസുകളിലൂടെ ഇന്ന്✨
                   0️⃣9️⃣7️⃣


    ദുൽ ഹിജ്ജ 10 ദിവസങ്ങൾ

*عَنْ أَبٖي هُرَيْرَةَ رَضِيَ اللّٰهُ عَنْهُ :عَنِ النٌَبِيِّ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ قٰالَ :{مٰا مِنْ أَيّٰامٍ أَحَبُّ إِلَى اللّٰهِ أَن يتَعَبَّدَ لَهُ فٖيهٰا مِنْ عَشْرِ ذِي الْحِجَّةِ يَعْدِلُ صِيٰامُ    كُلِّ يَوْمٍ مِنْهٰا بِصِيٰامِ سَنَةٍ وَقِيٰامُ كُلِّ لَيْلَةٍ مِنْهٰا بِقِيٰامِ لَيْلَةِ الْقَدْرِ}* 



അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു : നബി (സ) പറഞ്ഞു : അല്ലാഹുവിന് ആരാധന ചെയ്യുന്നതിന് ദുൽ ഹിജ്ജ മാസത്തിലെ പത്ത് ദിവസങ്ങളേക്കാൾ അവന് ഇഷ്ടപ്പെട്ട ദിവസങ്ങൾ വേറെ ഇല്ല. അതിലെ ഓരോ ദിവസത്തെ നോമ്പും ഒരു വർഷത്തെ നോമ്പിന് തുല്യമാണ്. ഓരോ രാത്രിയിലെ നിസ്കാരവും ലൈലത്തുൽ ഖദ്‌റിലെ നിസ്കാരത്തിന് തുല്യമാണ്.

(തുർമുദി)


➖➖➖➖➖➖➖➖
  *_♥️ഗുണ പാഠം♥️_*
➖➖➖➖➖➖➖➖

ദുൽ ഹിജ്ജ ഒന്ന് മുതൽ പത്ത് ദിവസം ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. സൂറത്തുൽ ഫജ്‌റിൽ പറയപ്പെട്ട പത്ത് രാത്രികൾ ഈ രാത്രികളാണെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തുന്നു. ദുൽഹിജ്ജ ഒന്ന് മുതൽ പത്ത് വരെ നോമ്പെടുക്കൽ സുന്നത്തുണ്ട്. പാഴ്പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ ആരാധനാ കർമ്മങ്ങളിലും സത്കർമ്മങ്ങളിലും ഏർപ്പെടാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേക മഹത്വങ്ങൾ നൽകപ്പെട്ട ദിനരാത്രങ്ങളിൽ തിന്മ ചെയ്യുന്നത് കൂടുതൽ ആപത്താണെന്ന് മനസ്സിലാക്കി പ്രവർത്തിക്കണം. നാഥനായ റബ്ബ് നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ,  ആമീൻ...



തയ്യാറാക്കിയത് : 
അബ്ദുൾ റഹിം ഇർഫാനി, കോതമംഗലം

No comments:

Post a Comment