Monday, September 14, 2020

നിസ്കാരത്തിനായി പള്ളിയിലേയ്ക്ക് നടന്നുപോകൽ....

 ഹദീസുകളിലൂടെ ഇന്ന്-150

 നിസ്കാരത്തിനായി പള്ളിയിലേയ്ക്ക് നടന്നുപോകൽ....


✒️ عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً

 അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നിസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് വീണുപോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല." (മുസ്‌ലിം 666)

 ♥️ഗുണ പാഠം♥️

ഒരു മുസ്‌ലിമിന്റെ ആരാധനാകർമ്മങ്ങളിൽ ഏറ്റവും മഹത്തായതാണല്ലോ അഞ്ചു നേരത്തെ ഫർള് നിസ്കാരങ്ങൾ. അത് പള്ളിയിൽ വച്ച് നിസ്കരിക്കുന്നത് പ്രത്യകം പ്രതിഫലാർഹമാണ്. അതിനായി പള്ളിയിലേയ്ക്ക് നടന്നു പോകുന്നത് കൊണ്ട് (ചെറു)പാപങ്ങൾ പൊറുക്കപ്പെടുകയും പദവി ഉയർത്തപ്പെടുകയും ചെയ്യുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. 

മറ്റൊരു ഹദീസ് ഇങ്ങനെ  വായിക്കാം:


عَنْ أَبِي هُرَيْرَةَ رضي الله عنه، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ فَرِجْلٌ تُكْتَبُ حَسَنَةً وَرِجْلٌ تَمْحُو سَيِّئَةً ‏‏


അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: "ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും മറ്റൊരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു." (നസാഈ 705) സൽക്കർമ്മങ്ങൾ കൊണ്ട് റബ്ബിലേയ്ക്ക് അടുക്കാൻ നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...


No comments:

Post a Comment