Tuesday, September 15, 2020

നിസ്കാരത്തെ കാത്തിരിക്കുക...

 ഹദീസുകളിലൂടെ ഇന്ന്-151


നിസ്കാരത്തെ കാത്തിരിക്കുക...

✒️ عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ وَتَقُولُ الْمَلاَئِكَةُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ ‏.‏ حَتَّى يَنْصَرِفَ أَوْ يُحْدِثَ ‏"‏ ‏.‏ قُلْتُ مَا يُحْدِثُ قَالَ يَفْسُو أَوْ يَضْرِطُ

 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (സ്വ)  പറഞ്ഞു: "ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നിസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നിസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: 'അല്ലാഹുവേ.... ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ...., ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ.....' ഞാന്‍ ചോദിച്ചു: എന്താണ് വുളുവിനെ നഷ്ടമാക്കുക? നബി (സ്വ) പറഞ്ഞു: (ശബ്ദത്തോടെയോ അല്ലാതെയോ) കീഴ് വായു പോകലാണ്." (മുസ്‌ലിം  649)

 ♥️ഗുണ പാഠം♥️

നിസ്കാരം ആരംഭിക്കുന്നതിനെ പ്രതീക്ഷയുടെയും ആഗ്രഹത്തോടെയും കാത്തിരിക്കുന്ന ഒരു സത്യവശ്വാസി എത്ര ഭാഗയവാനാണ്. ആ സമയം മുഴുവൻ അവൻ നിസ്കാരത്തിലായി അല്ലാഹു പരിഗണിക്കുക മാത്രമല്ല, അല്ലാഹുവിന്റെ മലക്കുകൾ അവന് പാപമോചനത്തിനായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. ആരാധനാ കർമ്മങ്ങളിൽ ആവേശവും ആത്മാർത്ഥതയും നിലനിർത്തുന്നവർക്കാണ് ഇത്തരം അവസരങ്ങൾ ലഭിക്കുന്നത്. നിഷ്കളങ്കമായ ഇബാദത്തുകൾക്ക് നാഥനായ റബ്ബ് നമുക്ക് അവസരം നൽകട്ടെ, ആമീൻ....

No comments:

Post a Comment