Friday, September 18, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...


                          

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം....

【തുടർച്ച....】

മദ്ഹബുകളും ഫിഖ്ഹും അഖീദ:യും തസ്വവ്വുഫു മെല്ലാം  തള്ളിക്കളഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്നാഹ്വാനം ചെയ്യുന്നവർ യഥാർത്ഥത്തിൽ സാധുക്കളായ സമുദായ മക്കളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ്. എന്തുകൊണ്ടെന്നാൽ പരിശുദ്ധ ഖുർആനിൻ്റെ ആശയങ്ങൾ റസൂലുല്ലാഹി (ﷺ) വിശദീകരിക്കാതെ ഉമ്മത്തിന് മനസ്സിലാവില്ല. അല്ലാഹു തആലാ പറഞ്ഞു;   وَ اََْنزلنا اليك الذكر        لتبين للناس ما نزل اليهم  (തങ്ങളിലേക്ക് നാം ഈ   ഗ്രന്ഥം ഇറക്കിയത് ജനങ്ങളിലേക്കവതീർണ്ണമായത് തങ്ങൾ അവർക്ക് വിശദീകരിച്ച് കൊടുക്കു ൻ വേണ്ടിയാണ്) - അന്നഹ്ൽ - 44.

ഇരുപത്തിമൂന്ന് വർഷം കൊണ്ട് അവതരണം പൂർത്തിയായ  വിശുദ്ധ ഖുർആനിൻ്റെ വിവരണവും വ്യാഖ്യാനവുമാണ് തിരുനബി(ﷺ)യുടെ ജീവിതം മുഴുവൻ. അവിടുത്തെ സംസാരം, പ്രവൃത്തികൾ,  മൗനം തുടങ്ങിയവയെല്ലാം ഖുർആനിൻ്റെ വിശദീകരണമാണ്. ഇതിനാണ് ഹദീസ് എന്നു പറയുന്നത്. അപ്പോൾ ഖുർആനിൻ്റെ ആശയങ്ങൾ ഗ്രഹിക്കാൻ ഹദീസ് അറിഞ്ഞിരിക്കണം.ഹദീസ് അറിയാത്തവന് ഖുർആനികാശയങ്ങൾ മനസ്സിലാക്കാനാവില്ല. അപ്പോൾ എന്ത് മനസ്സിലായി?...  കേവലം ഒരു  പരിഭാഷകൊണ്ട് ഖുർആൻ മനസ്സിലാക്കാനാവില്ല. അങ്ങനെ മനസ്സിലാകുമെങ്കിൽ ഖുർആൻ മാത്രം മതിയാകുമായിരുന്നുവല്ലോ. തിരുദൂതരുടെ ﷺ ആവശ്യം എന്തായിരുന്നു? അറബി ഭാഷയിൽ ഇറക്കപ്പെട്ട ഖുർആൻ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്താമല്ലോ.എന്നിട്ടും എന്തിനാണ് അല്ലാഹു , ഖുർആൻ പഠിപ്പിക്കാൻ,

തിരുദൂതരെ നിയോഗിച്ചത്? ഖുർആൻ സൂക്തങ്ങളുടെ പദാനുപദ അർത്ഥം (ആയത്തുകളുടെ അർത്ഥം) അറിഞ്ഞത് കൊണ്ട് മാത്രം ഖുർആനിലെ ആശയങ്ങളോ, വിധി വിലക്കുകളോഗ്രഹിക്കാനാവില്ല. അറബികൾക്ക് ഖുർആൻ വചനങ്ങളുടെ അർത്ഥം അറിയാമല്ലോ. പിന്നെയെന്തിന് അറബി ഭാഷയിൽ അവതരിപ്പിക്കപ്പെട്ട ഖുർആനി നോടൊപ്പം അല്ലാഹു തിരുദൂതരെ നിയോഗിച്ചു?! ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത് ഖുർആൻ വചനങ്ങളുടെ അർത്ഥം അറിഞ്ഞത് കൊണ്ട് മാത്രം ഖുർആനി കാശയ സാഗരങ്ങൾ ഗ്രഹിക്കാനോ, വിധി വിലക്കുകൾ മനസ്സിലാക്കാനോ തിരുദൂതർക്കല്ലാതെ മറ്റ് മനുഷ്യൻ മാർക്ക് സാധ്യമല്ല. അവിടുന്ന് വിശദീകരിച്ച് കൊടുത്താൽ മാത്രമേ ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റൂ. അത് കൊണ്ടാണ് മേൽപ്പറഞ്ഞ ആയത്തിൽ അല്ലാഹു തആലാപ റ ഞ്ഞത് ; "നബിയേ, തങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുവാൻ വേണ്ടിയാണ് ഈ ഗ്രന്ഥം (ഖുർആൻ) തങ്ങളിലേക്ക് നാം ഇറക്കിത്തന്നത് "

അല്ലാഹുവിൻ്റെ കൽപ്പന പാലിച്ച്  അവിടുന്ന് 23 വർഷത്തെ ജീവിതം കൊണ്ട് ഖുർആൻ വിശദീകരിച്ചു. ആ വിശദീകരണങ്ങളാകുന്ന  ദശലക്ഷത്തിൽപ്പരമുണ്ടായിരുന്ന ഹദീസുകളിൽ നിന്നും ഇന്നവശേഷിക്കുന്ന ഏകദേശം പന്ത്രണ്ടായിരം ഹദീസുകൾ വച്ച് ഖുർആൻ മനസ്സിലാക്കാൻ ശ്രമിച്ചാൽ എത്രമാത്രം മനസ്സിലാകും?!!ചിന്തിച്ച് നോക്കൂ. ഇവിടെയാണ് "നിങ്ങൾക്കറിവില്ലെങ്കിൽ അറിവുള്ളവരോട് (ഖുർആൻ പണ്ഡിതരോട്) ചോദിക്കുവീൻ" - എന്ന മുൻ ചൊന്ന ആയത്തിൻ്റെ പ്രസക്തി. അപ്പോൾ ഖുർ ആനിലെ വിധി വിലക്കുകൾ മനസ്സിലാക്കാൻ ഇന്ന് ജീവിച്ചിരിക്കുന്ന മതപണ്ഡിതന്മാർ പോലും പൂർവ്വികരായ, റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ മുഴുവനും പഠിച്ച മഹാപണ്ഡിതൻമാരെ - ഇമാമുകളെ - ആശ്രയിക്കുകയല്ലാതെ വേറൊരു വഴിയുമില്ല. അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിക്കൂ എന്ന റബ്ബിൻ്റെ കൽപ്പന അനുസരിച്ച് കൊണ്ട് നമുക്ക് ആ മുൻഗാമികളായ ജ്ഞാനസമ്പൂർണ്ണരായ പർവ്വത സമാനരായ ആ ഇൽമിൻ്റെ നിറകുടങ്ങളെ- ഇമാമുകളെ - അ നുധാവനം ചെയ്യാം.ഫിഖ്ഹിലും അഖീദ: യിലും തസ്വവ്വുഫിലുമെല്ലാം അവർ രേഖപ്പെടുത്തി വച്ച മതനിയമങ്ങൾ അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യാം. അതായിരിക്കും ബുദ്ധിപരവും വിവേകപൂർണ്ണവുമായ തീരുമാനം.ഇത്രയും പറഞ്ഞത് അറബി ഭാഷയറിയുന്ന, ഖുർആനും ഹദീസും പഠിച്ച മതപണ്ഡിതൻമാരെ സംബന്ധിച്ചാണ്. അപ്പോൾ പിന്നെ അറബിയറിയാത്ത സാധാരണക്കാരായ ആളുകളുടെ സ്ഥിതിയെന്തായിരിക്കും?!!അവരോട് ഖുർആനും ഹദീസു മനുസരിച്ച് ജീവിക്കണമെന്ന് പറഞ്ഞാൽ അവർ എന്ത് ചെയ്യും?ഖുർആനിലെ ഏറ്റവും ചെറിയ സൂറത്തിൻ്റെ (اِنًااَعْطَيْناك الكوثر)  അർത്ഥം പോലും അറിയാത്ത ബഹു ഭൂരിപക്ഷം വരുന്ന സാധരണ ജനങ്ങളാട്, നിങ്ങൾ മദ്ഹബുകളേയും ഇമാമുകളേയും ഒക്കെ തള്ളിക്കളഞ്ഞ്  ഖുർ ആനിലേക്കും ഹദീസിലേക്കും മടങ്ങൂ - എന്നാവശ്യപ്പെട്ടാൽ അത് പ്രാവർത്തികമാക്കാൻ എത്ര പേർക്ക് കഴിയും ?!! ഇതാണിവിടെ മദ്ഹബ് നിഷേധികളായ വഹ്ഹാബികൾ ചെയത് കൊണ്ടിരിക്കുന്നത്.സത്യത്തിൽ സാധാരണക്കാർക്ക് അസാധ്യമായ ഈ കാര്യം അവരോട് കൽപ്പിച്ച് കൊണ്ടിരിക്കുന്ന തഖ്ലീദ് വിരോധികളായ വഹ്ഹാബികൾ അവരെ പറ്റിക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്. കാരണം ഖുർആനും ഹദീസും എന്തെന്നറിയാത്ത, അത് രണ്ടിൻ്റെയും പൊരുളറിയാത്ത സാധാരണക്കാരോട് നിങ്ങൾ മദ്ഹബ് വിട്ട്, പണ്ഡിതൻമാരെ തള്ളി കളഞ്ഞ് ഖുർ ആനിലേക്കും ഹദീസലേക്കും മടങ്ങൂ - എന്ന് പറഞ്ഞാൽ അവർ എങ്ങനെ മടങ്ങും? അവർക്കതിന് കഴിയില്ല.അപ്പോൾ അവർ എന്ത് ചെയ്യും. മതവിധികളിലും, വിശ്വാസ,കർമ്മാനുഷ്ടാനങ്ങളിലും അവരുടെ സംഘടനാ നേതാക്കൾ പറയുന്നത് അംഗീകരിക്കും. അത്ര തന്നെ. അപ്പോൾ അതും തഖ്ലീദ് (അറിവില്ലാത്തവൻ അറിവുള്ളവർ  പറയുന്നത് അംഗീകരിക്കൽ) ആണല്ലോ. ഖുർആനിൻ്റെയും ഹദീസിൻ്റെയും പേര് പറഞ്ഞ് ഈ തട്ടിപ്പാണ് ഇവർ നടത്തുന്നതെന്ന് സാധാരണക്കാരായ വഹ്ഹാബികൾ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാൽ പ്പിന്നെ ഇവരുടെ നേതാക്കൻമാർക്ക് അണികളെക്കിട്ടുമോ. അതിന്നായി ഇവർ പുകമറകൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇത്തരം കൊടും ചതിയൻമാരുടെ കെണിയിൽപ്പെട്ട്  ആ  സാധുക്കൾ ഈമാൻ നഷ്ടപ്പെട്ടവരായി നരകത്തിലേക്ക് കൂപ്പ് കുത്തും.  معاذ الله . ഇപ്പോൾ ഒരു കാര്യം വ്യക്തമായി. സുന്നികളും ഇതരരും തഖ്ലീദുകാർ (അറിവില്ലാത്തതിനാൽ അറിവുള്ളവരെ അനുകരിക്കന്നവർ) തന്നെ. വ്യത്യാസം ഒന്ന് മാത്രം. സുന്നികൾ മാതൃകയാക്കുന്നതും പിന്തുടരുന്നതും ഖുർആനും ഹദീസും മുഴുവനും പഠിച്ച പാണ്ഡിത്യത്തിൻ്റെ നിറകുടങ്ങളായ ഇമാമുകളെ. വഹ്ഹാബികളാകട്ടെ...  പൂർവ്വികരായ ഇമാമുകളെ അപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവും യോഗ്യതയുമില്ലാത്ത അൽപ്പൻമാരും മുറി മൊല്ലമാരുമായവഹ്ഹാബിസംഘടനാ നേതാക്കളേയും. ഇവിടെ ഏതാണ് ഉത്തമമെന്ന് ബുദ്ധിയുള്ളവർ ചിന്തിച്ചു കൊള്ളട്ടെ. വഹ്ഹാബിമുറിമൊല്ല മാരുടെ ഖുർആൻ ഹദീസ് വാദം, തേനിൽ പൊതിഞ്ഞ വിഷമാണെന്നും മനസ്സിലാക്കുന്നത് നന്ന്. ഇനിയെങ്കിലും തിരിച്ചറിഞ്ഞോളൂ ഇന്ന് ഖുർആനും ഹദീസും മുറുകെപ്പിടിക്കാനുള്ള ഒരേയൊരു മാർഗ്ഗം , കർമ്മ ശാസ്ത്രത്തിൽ നാലാലൊരു മദ്ഹബും, അഖീദ: യിൽ അശ്അരി, മാതരീദി സരണികളും, അവലംബമാക്കി, തസവ്വുഫിൻ്റെ മാർഗ്ഗത്തിൽ മഹത്തുക്കളായ മശാഇഖുമാരുടെ പാത പിൻപറ്റുകയും ചെയ്യുക എന്നത് മാത്രമാണ്.

【തുടരും....】
സംശയ നിവാരണം By : *അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി* മുളവൂർ 
 +91 97475 84167

No comments:

Post a Comment