Tuesday, September 15, 2020

ഒരു അമുസ്‌ലിം മുസ്‌ലിമായാൽ

ഹദീസുകളിലൂടെ ഇന്ന്-15
 ഒരു അമുസ്‌ലിം മുസ്‌ലിമായാൽ.....

*قَالَ مَالِكٌ أَخْبَرَنِي زَيْدُ بْنُ أَسْلَمَ، أَنَّ عَطَاءَ بْنَ يَسَارٍ، أَخْبَرَهُ أَنَّ أَبَا سَعِيدٍ الْخُدْرِيَّ أَخْبَرَهُ أَنَّهُ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‌‏ إِذَا أَسْلَمَ الْعَبْدُ فَحَسُنَ إِسْلاَمُهُ يُكَفِّرُ اللَّهُ عَنْهُ كُلَّ سَيِّئَةٍ كَانَ زَلَفَهَا، وَكَانَ بَعْدَ ذَلِكَ الْقِصَاصُ، الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، وَالسَّيِّئَةُ بِمِثْلِهَا إِلاَّ أَنْ يَتَجَاوَزَ اللَّهُ عَنْهَا

അബൂസഇദുല്‍ ഖുദിരി (റ) വിൽ നിന്ന് നിവേദനം: തിരുമേനി ﷺ ഇപ്രകാരം പറയുന്നതായി കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു: "ഒരാള്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്‌ലാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു ﷻ മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു ﷻ അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം."* 
   *【ബുഖാരി

 ♥️ഗുണ പാഠം♥️

*അല്ലാഹു അവന്റെ ദീനിലേയ്ക്ക് പുതുതായി കടന്നു വരുന്നവരെ പാപമോചനം നൽകി സ്വീകരിക്കുകയാണ്. പൂർവ്വകാലത്ത് അവരുടെ ജീവിതരീതി എത്ര ദുഷിച്ചതായിരുന്നാലും വിശുദ്ധ ഇസ്‌ലാം പുല്കുന്നത്തോടെ മാതാവിന്റെ ഗർഭശയത്തിൽ നിന്ന് പുറത്തു വന്നപ്പോൾ എത്രമാത്രം പരിശുദ്ധമായിരുന്നോ അതേപ്രകാരം പാപങ്ങളിൽ നിന്നും സംശുദ്ധമായവനായി അവനെ അല്ലാഹു സ്വീകരിക്കുന്നു. അവന്റെ തുടർന്നുള്ള ജീവിതകാലത്ത് ചെയ്യുന്ന നന്മകൾക്ക് പത്തു മുതൽ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം നല്കപ്പെടും. ആ കാലയളവിൽ തെറ്റുകൾ വന്നുപോയാൽ അല്ലാഹു അവന്റെ ഔദാര്യത്താൽ പൊറുത്തു കൊടുക്കുന്നപക്ഷം അവൻ ഉൽകൃഷ്ട സ്ഥാനം ലഭിച്ചവനാകും. റബ്ബിന്റെ ഔദാര്യത്താൽ പാപങ്ങൾ പൊറുക്കപ്പെടുന്നവരുടെ കൂട്ടത്തിൽ അവൻ നമ്മെ ചേർക്കട്ടെ, ആമീൻ....

No comments:

Post a Comment