Monday, September 14, 2020

പരസ്പരം പഴിപറയുന്നത് കൊണ്ടെന്തു ഫലം...

ഉണർത്തുപെട്ടി


         08/09/2020
                 *TUESDAY
       *20 Muharram 1442*

 പരസ്പരം പഴിപറയുന്നത് കൊണ്ടെന്തു ഫലം...

 ✨പലപ്പോഴും നമ്മുടെ സ്വന്തം പരാജയങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള പ്രവണത നമുക്കെല്ലാം ഉണ്ട്...

 ✨സ്വയം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയും പ്രശ്‌നങ്ങളുടെയെല്ലാം ഉത്തരവാദിത്വം മറ്റൊരാളില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നത് ശോഭനമല്ല....

 ✨ആര്‍ക്കും നമ്മെ നമ്മുടെ സമ്മതമില്ലാതെ വേദനിപ്പിക്കാനോ സങ്കടപ്പെടുത്താനോ സാധിക്കില്ല, നമ്മുടെ സാഹചര്യം എന്തുതന്നെയായാലും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് നമ്മുടെ മാത്രം തീരുമാനമാണ്....

 ✨ആരേയും വേദനിപ്പിക്കാതെ ഓരോ ചുവടും മുന്നോട്ട് വെക്കാൻ നാഥനായ റബ്ബ് നാമേവരെയും അനുഗ്രഹിക്കട്ടെ.....

*☝️റബ്ബ് സുബ്ഹാനഹുവത ആലാ നാമേവരെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...*

No comments:

Post a Comment