Monday, September 14, 2020

ബാങ്കിൽ ശഹാദത്ത് കലിമകൾ കേട്ടാൽ......

ഹദീസുകളിലൂടെ ഇന്ന്-144
                  ബാങ്കിൽ ശഹാദത്ത് കലിമകൾ കേട്ടാൽ......

✒️ *عَنْ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏: مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا ‏.‏ غُفِرَ لَهُ ذَنْبُهُ*

🖋️ *നബി (ﷺ) അരുളി: ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ   أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ (അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാ) أَشْهَدُ أنَّ مُحَمَّدًا رَسُولُاللهُ (അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) എന്ന് പറഞ്ഞ ഉടനെ അത് കേട്ടവന്‍  ഇപ്രകാരം ചൊല്ലിയാല്‍ അവന്റെ (ചെ‌റി‌യ)പാപങ്ങള്‍ പൊറുക്കപ്പെടും.(മുസ്ലിം : 386)*


*وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللّٰهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً*

*[വഅന അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാശരീക ലഹു, വഅന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു, റളീതു ബില്ലാഹി റബ്ബൻ, വബി മുഹമ്മദിൻ റസൂലൻ, വബിൽ ഇസ്‌ലാമി ദീനൻ]*

*(ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് (ﷺ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അല്ലാഹുവിനെ (സ്രഷ്ടാവും സംരക്ഷകനുമെല്ലാമായ) റബ്ബായും, മുഹമ്മദിനെ (ﷺ)  റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.)

 ♥️ഗുണ പാഠം♥️

*ബാങ്ക് കേൾക്കുമ്പോൾ  ബാങ്ക് വിളിക്കുന്നവന്‍ പറയുന്നതുപോലെ കേള്‍ക്കുന്നവനും പറയണം. حَيَّ عَلَى الصَّلٰاة، حَيَّ عَلَى الْفَلٰاح എന്ന് കേള്‍ക്കുമ്പോള്‍*
 *لَا حَوْلَ وَلَا قُوَّةَ إِلَّا بِاللّٰه*   
*[ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്] എന്നാണ് പറയേണ്ടത്.എന്നാല്‍ അതോടൊപ്പം താഴെ പറയുന്ന  ദിക്൪ ചൊല്ലിയാല്‍  അവന്റെ (ചെറിയ) പാപങ്ങള്‍ പൊറുക്കപ്പെടും. ഏത് വിധേനയും പാപം പൊറുക്കപ്പെട്ടവരായി അല്ലാഹുവിനെ കണ്ടുമുട്ടാൻ നാഥൻ നമുക്ക് അവസരം നൽകട്ടെ, ആമീൻ....*

No comments:

Post a Comment