Monday, September 14, 2020

വുളൂഅ് ചെറുപാപങ്ങളെ കഴുകിക്കളയും !

ഹദീസുകളിലൂടെ ഇന്ന്-146


    വുളൂഅ് ചെറുപാപങ്ങളെ കഴുകിക്കളയും !


✒️ عَنْ عَبْدِ اللَّهِ الصُّنَابِحِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ إِذَا تَوَضَّأَ ' الْعَبْدُ الْمُؤْمِنُ فَتَمَضْمَضَ خَرَجَتِ الْخَطَايَا مِنْ فِيهِ فَإِذَا اسْتَنْثَرَ خَرَجَتِ الْخَطَايَا مِنْ أَنْفِهِ فَإِذَا غَسَلَ وَجْهَهُ خَرَجَتِ الْخَطَايَا مِنْ وَجْهِهِ حَتَّى تَخْرُجَ مِنْ تَحْتِ أَشْفَارِ عَيْنَيْهِ فَإِذَا غَسَلَ يَدَيْهِ خَرَجَتِ الْخَطَايَا مِنْ يَدَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ يَدَيْهِ فَإِذَا مَسَحَ بِرَأْسِهِ خَرَجَتِ الْخَطَايَا مِنْ رَأْسِهِ حَتَّى تَخْرُجَ مِنْ أُذُنَيْهِ فَإِذَا غَسَلَ رِجْلَيْهِ خَرَجَتِ الْخَطَايَا مِنْ رِجْلَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ رِجْلَيْهِ ثُمَّ كَانَ مَشْيُهُ إِلَى الْمَسْجِدِ وَصَلاَتُهُ نَافِلَةً لَهُ.

(مسند أحمد وموطأ مالك والنسائي)


അബ്ദുല്ലാഹ് അസ്വുനാബിഹീ (റ) വിൽ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: ഒരു വിശ്വാസി വുളൂഅ് എടുക്കുകയും വായ കൊപ്ലിക്കുകയും ചെയ്താല്‍ അവന്റെ വായിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. മൂക്കില്‍ വെള്ളം കയറ്റിചീറ്റിയാല്‍ മൂക്കിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. മുഖം കഴുകിയാല്‍ അവന്റെ മുഖത്തിലൂടെ  പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ കണ്‍പോളകള്‍ക്ക് ഇടയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. അവന്റെ കൈകള്‍ കഴുകിയാല്‍  കൈകളിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. അവന്‍ തല തടവിയാല്‍   തലയിലൂടെ  പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍    അവന്റെ ചെവികളിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. അവന്‍ തന്റെ കാലുകള്‍ കഴുകിയാല്‍ കാലുകളിലൂടെ   പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍    കാലിന്റെ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. പിന്നീട് അവന്‍ പള്ളിയിലേയ്ക്ക് നടക്കുന്നതും അവിടെ വെച്ചുള്ള നിസ്കാരവും അവന്റെ പുണ്യം വ൪ദ്ധിപ്പിക്കുകയും ചെയ്യുന്നു. (മുസ്നദ് അഹ്മദ് - മുവത്വ മാലിക് - നസാഈ)

No comments:

Post a Comment