Monday, September 14, 2020

അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍

 ഹദീസുകളിലൂടെ ഇന്ന്-148

അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍


✒️ عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ أَرَأَيْتُمْ لَوْ أَنَّ نَهَرًا بِبَابِ أَحَدِكُمْ، يَغْتَسِلُ فِيهِ كُلَّ يَوْمٍ خَمْسًا، مَا تَقُولُ ذَلِكَ يُبْقِي مِنْ دَرَنِهِ ‏.‏ قَالُوا لاَ يُبْقِي مِنْ دَرَنِهِ شَيْئًا‏.‏ قَالَ :‏ ‏فَذَلِكَ مِثْلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللَّهُ بِهَا الْخَطَايَا

 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ്വ) പറയുന്നത് ഞാൻ കേട്ടു. 'നിങ്ങൾ പറയൂ, നിങ്ങളില്‍ ഒരാളുടെ കവാടത്തിനരികിലൂടെ ഒരു നദി ഒഴുകുകയും അതിൽ നിന്ന് ദിനംപ്രതി അഞ്ച് പ്രാവശ്യം അയാൾ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ വല്ല അഴുക്കും അവശേഷിക്കുമോ?' അവർ മറുപടി പറഞ്ഞു: ഒരു അഴുക്കും അവശേഷിക്കുകയില്ല.പ്രവാചകൻ(സ്വ) പറഞ്ഞു: 'ഇത് തന്നെയാണ് അഞ്ച് നേരത്തെ നമസ്കാരത്തിന്റെ ഉപമ. അത് മുഖേന അല്ലാഹു പാപങ്ങൾ മായ്ച് കളയുന്നതാണ്.' (ബുഖാരി: 528)

  ♥️ഗുണ പാഠം♥️

പാപമോചനം ആഗ്രഹിക്കുന്നവർക്ക് നിരവധി മാർഗ്ഗങ്ങൾ പരിശുദ്ധ ഇസ്‌ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് അഞ്ചു നേരത്തെ നിസ്കാരം നിലനിർത്തുകയെന്നത്. ഈ ആശയത്തെ ഉണർത്തുന്ന ഹദീസുകൾ തന്നെ ധാരാളമുണ്ട്. ഉസ്മാൻ (റ) വിൽ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം :


مَا مِنِ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ يُؤْتِ كَبِيرَةً وَذَلِكَ الدَّهْرَ كُلَّهُ

ഉസ്‌മാൻ ഇബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. മുസ്‌ലിമായ ഏതൊരാൾക്കും ഫ൪ള്‌ നമസ്‌കാരം സമാഗതമാവുകയും അതിന് വേണ്ടി കൃത്യമായ രീതിയിൽ വുളു ചെയ്ത് സൂക്ഷ്മതയോടു കൂടി അതിലെ റുകൂഉകളും മറ്റ് കർമ്മങ്ങളും നിർവ്വഹിക്കുകയും മഹാപാപം ചെയ്തിട്ടുമില്ലെങ്കിൽ തന്റെ മുൻകഴിഞ്ഞ പാപങ്ങൾക്ക് അത് പരിഹാരമാകാതിരിക്കുകയില്ല. എല്ലാകാലത്തും ഇത് ബാധകമാണ്. (മുസ്‌ലിം) മരണത്തിനു മുമ്പ് പാപമോചനം നേടുന്ന ഭാഗ്യവാന്മാരിൽ നാഥൻ നമ്മെയും ഉൾപ്പെടുത്തട്ടെ, ആമീൻ...


No comments:

Post a Comment