Monday, September 14, 2020

വുളുവിന് ശേഷമുള്ള നിസ്കാരം

ഹദീസുകളിലൂടെ ഇന്ന്-147

വുളുവിന് ശേഷമുള്ള നിസ്കാരം


✒️ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ قَامَ فَرَكَعَ رَكْعَتَيْنِ لاَ يُحَدِّثُ فِيهِمَا نَفْسَهُ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

നബി(ﷺ) പറഞ്ഞു: ഞാൻ വുളു ചെയ്തതുപോലെ ആരെങ്കിലും വുളു ചെയ്യുകയും പിന്നെ യാതൊരു (തിൻമയായ) കാര്യവും ഹൃദയത്തിൽ കരുതാതെ രണ്ട് റക്അത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അവൻ അതുവരെ ചെയ്തു പോയ (ചെറു) പാപങ്ങൾ അല്ലാഹുﷻ അവന് പൊറുത്തു കൊടുക്കുന്നതാണ്. ( മുസ്ലിം:226)



  ♥️ഗുണ പാഠം♥️


സുന്നത്ത് നിസ്കാരങ്ങൾ അനവധിയുണ്ട്. അവയ്ക്കെല്ലാം വലിയ പ്രതിഫലങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ പ്രധാനമാണ് വുളൂഇന് ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം. വുളൂഅ് ചെയ്ത ഉടനെയാണ് അത് നിർവ്വഹിക്കേണ്ടത്. വുളൂഇന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തെ നിയ്യത്ത് ചെയ്തു നിസ്കരിക്കണം. വുളൂഅ് ചെയ്ത ഉടനെ പള്ളിയിൽ കയറിയാൽ അപ്പോഴുള്ള തഹിയ്യത്ത് നിസ്കാരത്തോടൊപ്പം വുളൂഇന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തെയും കരുതിയാൽ രണ്ടും ലഭിക്കും. ഫർളുകളിൽ കണിശത പാലിക്കുന്നതോടൊപ്പം സുന്നത്തുകളിൽ ആവേശം കാണിക്കാണും നമുക്ക് സാധിക്കണം. അതിന് നാഥൻ തൗഫീഖ് ചെയ്യട്ടെ, ആമീൻ...

No comments:

Post a Comment