Monday, September 14, 2020

ഫ൪ള് നിസ്കാരങ്ങള്‍ പള്ളിയില്‍ പോയി നിസ്കരിക്കുക

ഹദീസുകളിലൂടെ ഇന്ന്-149


ഫ൪ള് നിസ്കാരങ്ങള്‍ പള്ളിയില്‍ പോയി നിസ്കരിക്കുക


✒️ عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ وَشَاهِدُ الصَّلاَةِ يُكْتَبُ لَهُ خَمْسٌ وَعِشْرُونَ صَلاَةً وَيُكَفَّرُ عَنْهُ مَا بَيْنَهُمَا  (مسلم)


 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നിസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു.(അബൂദാവൂദ് :515 മുസ്‌ലിം :666)

  ♥️ഗുണ പാഠം♥️

ഫർള് നിസ്കാരങ്ങൾക്ക് പള്ളിയിൽ ഹാജറാകുന്നത് പാപമോചനം നേടിത്തരുന്ന സൽക്കർമ്മമാണ്. അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകൾ അവന് വേണ്ടി പാപമോചനത്തിന് ദുആ ചെയ്തുകൊണ്ടിരിക്കും. 

നബി(ﷺ) പറയുന്നത് നോക്കൂ: "തീ൪ച്ചയായും നിസ്കരിക്കാന്‍ പള്ളിയിലേക്ക് വരുന്നവന് മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നു. 'അല്ലാഹുവേ, ഇയാള്‍ക്ക് പൊറുത്ത് കൊടുക്കേണമേ...  അദ്ദേഹത്തോട് കാരുണ്യം കാണിക്കേണമേ...' എന്നവ൪ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കും. വുളു നഷ്ടപ്പെടുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെങ്കില്‍." (മുസ്‌ലിം) നിഷ്കളങ്കമായ ഇബാദത്തുകൾക്ക് നാഥൻ നമ്മുക്ക് തൗഫീഖ് ചെയ്യട്ടെ, ആമീൻ..

No comments:

Post a Comment