Tuesday, September 29, 2020
ലജ്ജ ഇല്ലതായിക്കഴിഞ്ഞാൽ
Monday, September 28, 2020
കയ്പ്പേറും തിരിച്ചടികളെ ഉറച്ച മനക്കരുത്ത് കൊണ്ട് കീഴ്പ്പെടുത്തുക.
Saturday, September 26, 2020
സ്വന്തം വെളിച്ചം നിലനിർത്താനുള്ള പരിശ്രമവും, സ്വയം തെളിയിക്കാനുള്ള സാധ്യതയുമാകണം ജീവിതം...
Friday, September 25, 2020
തേൻ പോലെ മധുരിക്കണമെങ്കിൽ, തേനീച്ചയെപോലെ ഒത്തൊരുമിക്കണം...
Tuesday, September 22, 2020
ആത്മവിശ്വാസം
22/09/2020
TUESDAY
04 Safar 1442
ജീവിത മുന്നേറ്റത്തിനും വിജയാനുഭവത്തിനും ആത്മവിശ്വാസവും ആത്മധൈര്യവും അനിവാര്യമാണ്...
ആത്മവിശ്വാസമുള്ള വ്യക്തി യാഥാർത്ഥ്യബോധത്തോടെ വസ്തുതകളെയും സ്വന്തം കഴിവുകളെയും വിലയിരുത്തി ലക്ഷ്യത്തിൽ എത്തിച്ചേരും...
ആത്മവിശ്വാസം ക്ഷണനേരം കൊണ്ട് ഉളവാകുന്നതോ, ഉടനടി നശിക്കുന്നതോ അല്ല; ലക്ഷ്യത്തിലേക്കുള്ള പാതയിൽ വ്യക്തമായ പദ്ധതിയിലൂടെ മുന്നോട്ട് പോകാൻ ആത്മവിശ്വാസം അനിവാര്യമാണ്...
നാം അനുഭവിക്കുന്ന വ്യഥകളാൽ ഒഴുകുന്ന കണ്ണുനീർ എന്നും നിലനിൽക്കുന്നില്ല എന്നുള്ള ഉറച്ചവിശ്വാസമാണ് ആത്മവിശ്വാസം... നാഥൻ അനുഗ്രഹിക്കട്ടെ.....
Monday, September 21, 2020
അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്,
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂
ഉണർത്തുപെട്ടി
21/09/2020
MONDAY
03 Safar 1442
അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്, അറിവിന്റെ പ്രകാശം ജീവിതം ധന്യമാക്കും...
നമ്മുടെ മഹത്തായ ലക്ഷ്യം നേടിയെടുക്കാൻ നമ്മൾ ഒരു മഹാജ്ഞാനിയാകേണ്ട. എന്നാൽ ആ വഴികളെ അപകടരഹിതമാക്കാനായി അറിവുകൾ വേണ്ടുംവണ്ണം നേടിയിരിക്കണം...
പ്രപഞ്ചത്തിലെ ഓരോ വ്യക്തിയിലും കണികയിലും കരുതിവെച്ചിരിക്കുന്ന അറിവുകളെ ഉൾക്കാഴ്ചയോടെ മനസ്സിലാക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കണം...
മഹാന്മാർ എഴുതിവെച്ച അറിവുകൾ ഭാഗ്യമോ, വിഭൂതിയോ, വിസ്മയങ്ങളോ, ഇന്ദ്രജാലങ്ങളോ കൊണ്ടല്ല. മറിച്ച് അവർ നേടിയ അറിവുകളുടെ ബലത്തിൽ ഉണ്ടായിട്ടുള്ള ശുഭാപ്തിവിശ്വാസവും നിരന്തരപരിശ്രമവും കൊണ്ടാണ്...
നാഥനായ റബ്ബ് നാമേവരേയും നാഫിയായ ഇൽമ് പ്രധാനം ചെയ്യട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ......
റബ്ബ് സുബ്ഹാനഹുവത ആലാ നാമേവരെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...
Thursday, September 17, 2020
ആ ശക്തിയാണ് നാം തിരിച്ചറിയേണ്ടത്...
Tuesday, September 15, 2020
ദേഷ്യം എത്ര ആളുടെ ജീവിതത്തെയാണ് കെടുത്തിയിട്ടുള്ളത്
വീഴുവാനുള്ള സാധ്യത കൂടുതലാണ് എന്ന ഓര്‍മ ഉള്ളില്‍ ഉണ്ടാവണം..
വീഴുവാനുള്ള സാധ്യത കൂടുതലാണ് എന്ന ഓര്‍മ ഉള്ളില്‍ ഉണ്ടാവണം..
ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിപെട്ട് വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ട് അവിടെ വീണ്കിടക്കരുത്...
വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കണം, വീഴുന്നത് എഴുന്നേല്‍ക്കാന്‍വേണ്ടിയാണ്, വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണ് എന്നു കരുതണം...
ജയവും തോല്‍വിയും ജീവിതത്തിന്റെ സ്വഭാവമാണ്. എന്തുമാകട്ടെ ഇനിയുള്ള ചുവടുകള്‍ ജാഗ്രതയോടെ മുന്നോട്ടുവെയ്ക്കണം... നാഥൻ അനുഗ്രഹിക്കട്ടെ......
Monday, September 14, 2020
പക വീട്ടണം എന്ന വികാരം ഒരു രോഗമാണ്...
പരസ്പരം പഴിപറയുന്നത് കൊണ്ടെന്തു ഫലം...
നാവിനെ നിയന്ത്രിച്ചാല്‍ ജീവിതത്തെ നിയന്ത്രിക്കാം..
ഉണർത്തുപെട്ടി
09/09/2020
WEDNESDAY
21 Muharram 1442
നാവിനെ നിയന്ത്രിച്ചാല്‍ ജീവിതത്തെ നിയന്ത്രിക്കാം..
ആലോചനയില്ലാത്ത വാക്കും അവഗണന സ്ഫുരിക്കുന്ന ഭാവവും അകല്‍ച്ചയ്ക്ക് വഴിവെക്കും...
തുടക്കത്തില്‍ത്തന്നെ അതിനെ നിര്‍ത്തിയിട്ടില്ലെങ്കില്‍ ദിവസംകഴിയുംതോറും അത് അകല്‍ച്ച വര്‍ധിപ്പിക്കും...
ദേഷ്യം കൊണ്ട് പറഞ്ഞ വാക്കുകള്‍ ഉണ്ടാക്കിത്തീര്‍ത്ത കെടുതികള്‍ നീക്കുവാനുള്ള നല്ല മാര്‍ഗം കൂടുതല്‍ ഭംഗിയോടും സന്തോഷത്തോടും സംസാരിക്കാന്‍ ശ്രമിക്കുകയാണ്... നാഥൻ അനുഗ്രഹിക്കട്ടെ......
ഏത് വിജയത്തിന് പിന്നിലും സമർപ്പണം അത്യാവശ്യമാണ്...
ഉണർത്തുപെട്ടി
10/09/2020
THURSDAY
22 Muharram 1442
ഏത് വിജയത്തിന് പിന്നിലും സമർപ്പണം അത്യാവശ്യമാണ്...
സമർപ്പണം എന്നാൽ ആ വിഷയത്തിലേക്ക് കണ്ണും കാതും മനസും തുറന്ന് വെക്കലാണ്. ഒരു വിജയവും യാദൃശ്ചികമായി വരുന്നതല്ല. ലക്ഷ്യബോധത്തോടെ ദീർഘകാലത്തെ പ്രയത്നം ഏതുരംഗത്തെയും മികവിന് പിന്നിൽ ഉണ്ടാകും...
നാം എത്ര എളിയവരായിരുന്നാലും ചെയ്യുന്നത് എത്ര എളിയ കാര്യങ്ങൾ ആയിരുന്നാലും അതിൽ എപ്പോഴും മികവ് പുലർത്താൻ കഴിയണം...
ഉയർന്ന ലക്ഷ്യം, മനസ്സുവെച്ചുള്ള പ്രയത്നം, ബുദ്ധിപൂർവമായ നേതൃത്വം, സമർത്ഥമായ പ്രവർത്തനം, സമർപ്പണ ബുദ്ധി എന്നിവയെല്ലാം ഒത്തുചേരുന്നവരാണ് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നത്... നാഥൻ അനുഗ്രഹിക്കട്ടെ........
ഇന്നലെകളിലെ നേട്ടങ്ങളിൽ മതിമറക്കരുത്...
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂
ഉണർത്തുപെട്ടി
11/09/2020
FRIDAY
23 Muharram 1442
ഇന്നലെകളിലെ നേട്ടങ്ങളിൽ മതിമറക്കരുത്...
ഇന്നലെകളിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു അഭിമാനിക്കുന്നതിൽ തെറ്റില്ല, എന്നാൽ അതിൽ മതിമറന്നു സ്വന്തം കഴിവുകൾ പാഴാക്കുന്നതിലേക്കു മാറരുത്, ഇനിയും കൂടുതൽ പ്രവർത്തിക്കാനുണ്ടെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം...
ജീവിതം വലിയൊരു മത്സരം ആണ് ... കഴിവുള്ളവർ മാത്രം മുന്നിൽ എത്തുന്ന മത്സരം. ഇന്നത്തെ ജയം നാളത്തെ ഗ്യാരണ്ടി അല്ല...
ഒന്നാമത് ആയില്ലെങ്കിലും മറ്റുള്ളവർക്ക് ഒപ്പം എത്താൻ എങ്കിലും നമുക്ക് സാധിക്കണം...
ഇന്നലെകളിലെ അനുഭവപാഠങ്ങളെ നാളെകളിലേക്കുള്ള ഊർജമായി മാറ്റുമ്പോൾ അത്ഭുതാവഹമായ വിധത്തിലുള്ള പുരോഗതി കൈവരിക്കാൻ സാധിക്കും... സർവ്വശക്തൻ അനുഗ്രഹിക്കട്ടെ........
ആത്മവിശ്വാസം നമ്മെ ഉയരങ്ങളിൽ എത്തിക്കുന്നു...
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂
ഉണർത്തുപെട്ടി
12/09/2020
SATURDAY
24 Muharram 1442
ആത്മവിശ്വാസം നമ്മെ ഉയരങ്ങളിൽ എത്തിക്കുന്നു...
ഭയവും സംശയവും നമ്മുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയുന്നതുമൂലം നമ്മള്‍ പുതിയ സാഹചര്യങ്ങളെ നേരിടാനാകാതെ പഴയതിനെ കെട്ടിപ്പിടിച്ച് കഴിയുന്നു...
പഴയതിൽ സുരക്ഷിതത്വം തേടുന്നതിനാൽ നമ്മുടെ കഴിവുകള്‍ മുരടിക്കുന്നു...
എങ്ങനെയെങ്കിലും ആത്മവിശ്വാസത്തെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ കഴിവുകളെ ഉണര്‍ത്താനും ജീവിതവിജയമാകുന്ന തുറന്ന ആകാശത്തേക്ക് പറന്നുയരാനും നമുക്ക് സാധിക്കും...
ആത്മവിശ്വാസം നമ്മുടെ ഉള്ളിലെ കഴിവുകളെ ഉണര്‍ത്താനും ഉയരങ്ങളിലെത്തിക്കാനും സഹായിക്കുന്നു... അല്ലാഹു അനുഗ്രഹിക്കട്ടെ.....
നമ്മുടെ പരിശ്രമം നിരന്തരവും തീവ്രവുമായിരിക്കണം...
ഉണർത്തുപെട്ടി
13/09/2020
SUNDAY
25 Muharram 1442
ഒരു പരിശ്രമത്തിന്നും ഒരുങ്ങാത്ത മനുഷ്യന്റെ ജീവിതം പരാജയത്തില്‍ കലാശിക്കുവാനേ തരമുള്ളൂ...
ഭൗതികമായ നേട്ടത്തെ സംബന്ധിച്ചേടത്തോളം മാത്രമല്ല, ധാര്‍മികസ്ഥിതിയേയും ആത്മീയവളര്‍ച്ചയേയും സംബന്ധിച്ചും ഇതു വാസ്തവമാണ്...
എല്ലാം സാധിച്ചു, ഇനിയൊന്നും ആശിക്കാനില്ല, കൈവരുത്താനില്ല എന്ന് വിചാരിക്കുന്ന ഒരു മനുഷ്യന്‍ മുന്നോട്ടുപോവില്ല, അയാളുടെ ഗതി പിന്നോക്കമായിരിക്കും...
അതിനാൽ ആദര്‍ശത്തെ, ലക്ഷ്യത്തെ സമീപിക്കാനുള്ള നമ്മുടെ പരിശ്രമം നിരന്തരവും തീവ്രവുമായിരിക്കണം...
ഓരോരുത്തരിലും അന്തര്‍ലീനമായിരിക്കുന്ന ശക്തിയാണ് അവരെ ഓരോ രംഗത്തിലും അത്യുന്നതന്മാരാക്കിത്തീര്‍ത്തത് എന്ന് ചിന്തിച്ചുകൊണ്ട് എപ്പോഴും മുന്നോട്ടുപോകുക... റബ്ബ് അനുഗ്രഹിക്കട്ടെ.....
എപ്പോഴും സാഹചര്യത്തെ മനസിലാക്കുക..
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُه
ഉണർത്തുപെട്ടി
14/09/2020
MONDAY
26 Muharram 1442
എപ്പോഴും സാഹചര്യത്തെ മനസിലാക്കുക..
മറ്റുള്ളവർ ആഗ്രഹിക്കുന്ന മാതൃകയായി നിങ്ങൾക്ക് മാറണമെങ്കിൽ സാഹചര്യങ്ങളെ മനസിലാക്കുക എന്നത് പ്രാധാന്യമുള്ളതാണ്...
ഒരു പ്രശ്‌നത്തെ സമീപിക്കുന്നതിനുള്ള ശരിയായ കാഴ്ചപ്പാട് ആ സാഹചര്യത്തെ കൃത്യമായി മനസിലാക്കിയാൽ നമുക്ക് ലഭിക്കും...
ഇങ്ങനെ എപ്പോഴും ചിന്തിച്ചു പ്രവർത്തിച്ചാൽ നിങ്ങൾക്ക് പുതിയ പുതിയ അനവധി അനുഭവങ്ങൾ ലഭിക്കുന്നതാണ്...
മറ്റുള്ളവർ ആഗ്രഹിക്കുന്ന തഖ്‌വയുടെ മാതൃകയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നാഥനായ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ...




