Saturday, August 8, 2020

എന്റെ അവസ്ഥ എന്താണ് റസൂലേ...?

✨ഹദീസുകളിലൂടെ ഇന്ന്✨
                  1️⃣1️⃣3️⃣

    എന്റെ അവസ്ഥ എന്താണ് റസൂലേ...?

✒️ عَنْ شُعَيْبِ بْنِ أَبِي سَعِيدٍ، أَنَّ رَجُلًا قَالَ: يَا رَسُولَ اللَّهِ، كَيْفَ لِي أَنْ أَعْلَمَ كَيْفَ أَنَا؟ قَالَ: «إِذَا رَأَيْتَ كُلَّمَا طَلَبْتَ شَيْئًا مِنْ أَمْرِ الْآخِرَةِ وَابْتَغَيْتَهُ يُسِّرَ لَكَ، وَإِذَا أَرَدْتَ شَيْئًا مِنْ أَمْرِ الدُّنْيَا وَابْتَغَيْتَهُ عُسِّرَ عَلَيْكَ، فَاعْلَمْ أَنَّكَ عَلَى حَالٍ حَسَنَةٍ. فَإِذَا رَأَيْتَ كُلَّمَا طَلَبْتَ شَيْئًا مِنْ أَمْرِ الْآخِرَةِ وَابْتَغَيْتَهُ عُسِّرَ عَلَيْكَ، وَإِذَا طَلَبْتَ شَيْئًا مِنْ أَمْرِ الدُّنْيَا وَابْتَغَيْتَهُ يُسِّرَ لَكَ، فَأَنْتَ عَلَى حَالٍ قَبِيحَةٍ»‏


▫️▫️ ▪️▪️▫️▫️ ▪️▪️


🖋️ റസൂലുല്ലാഹി ﷺ തങ്ങളോടൊരാൾ ചോദിച്ചു : അല്ലാഹുﷻവിന്റെ റസൂലേ (ﷺ) ഞാൻ നല്ല അവസ്ഥയിലാണോ ചീത്ത അവസ്ഥയിലാണോ എന്ന് തിരിച്ചറിയാൻ എന്താണെനിക്കൊരു മാർഗ്ഗം..? 

അവിടുന്ന് (ﷺ) പറഞ്ഞു : ഭൗതികമായി എന്ത് കാര്യമുദ്ദേശിച്ചാലും അത് പ്രയാസകരമായും പാരത്രികമായി എന്തുദ്ദേശിച്ചാലും അതെളുപ്പമാവുകയും ചെയ്യുന്ന അവസ്ഥയാണ് താങ്കളിലുള്ളതെങ്കിൽ മനസ്സിലാക്കുക : താങ്കൾ നല്ല അവസ്ഥയിലാകുന്നു 
നേരെ മറിച്ച് പാരത്രികമായതെന്തുദ്ദേശിച്ചാലും അത് പ്രയാസകരമാവുകയും ഭൗതികമായതെന്തുദ്ദേശിച്ചാലും അതെളുപ്പമാവുകയും ചെയ്യുന്നത് കണ്ടാൽ ഓർത്തോളുക : താങ്കൾ മോശപ്പെട്ട അവസ്ഥയാലാകുന്നു


➖➖➖➖➖➖➖➖
  ♥️ഗുണ പാഠം♥️
➖➖➖➖➖➖➖➖

കഴിഞ്ഞകാല ജീവിതം കൊണ്ട് നേടിയത് വിജയമാണോ പരാജയമാണോ എന്നറിയാനുള്ള റാപിഡ് ടെസ്റ്റാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്. നാമോരോരുത്തരും സ്വയമേ ഇതൊന്ന് പരിശോധിക്കേണ്ട സമയം അധികരിച്ചു. ഇബാദത്തിന്റെ കാര്യത്തിൽ മടിയാണ് നമുക്കെങ്കിൽ അത് പരാജിതരുടെ ലക്ഷണമാണെന്ന് മനസ്സിലാക്കുകയും 
ആ അവസ്ഥ മാറിക്കിട്ടാനുള്ള മാർഗ്ഗമാരായുകയും വേണം. ജീവിതം കൊണ്ടു ഇരുലോകവിജയം നേടാൻ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...

🔅🔅🔅🔅🔅🔅🔅🔅🔅
  *🌸 നന്മകൾ നേരുന്നു 🌸*
🔅🔅🔅🔅🔅🔅🔅🔅🔅

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

No comments:

Post a Comment