Monday, August 10, 2020

ഏത് പ്രതിസന്ധിയിലും മരണത്തെ ആഗ്രഹിക്കരുത്

 

ഹദീസുകളിലൂടെ ഇന്ന്-116

✒️ عَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ الله صلى الله عليه وسلم :«لاَ يَتَمَنَّى أَحَدُكُمُ المَوْتَ، وَلاَ يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ، إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ، وَإِنَّهُ لاَ يَزِيدُ المُؤْمِنَ عُمْرُهُ إِلاَّ خَيْراً.(صحيح مسلم:٢٧٨٢)

 അബൂഹുറൈറ (റ) ല്‍ നിന്നും നിവേദനം: തിരുനബി ﷺ പറഞ്ഞു: നിങ്ങളിലൊരാളും മരണത്തെ ആഗ്രഹിക്കരുത്. മരണം ആസന്നമാകുന്നതിനു മുമ്പ് അത് വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയുമരുത്. കാരണം മരണപ്പെടുന്നതോടു കൂടി കര്‍മങ്ങള്‍ മുറിഞ്ഞു പോകുന്നതാണ്. തീര്‍ച്ചയായും സത്യവിശ്വാസിക്ക്‌ അവന്‍റെ ആയുസ്സ് കൊണ്ട് നന്മയല്ലാതെ വര്‍ദ്ധിക്കുകയില്ല.

(സ്വഹീഹുല്‍ മുസ്‌ലിം: 2682)

▪ഇമാം ബുഖാരി(റ)വിന്റെ നിവേദനത്തിൽ ഇപ്രകാരം കാണാം:

ﻭَﻻَ ﻳَﺘَﻤَﻨَّﻴَﻦَّ ﺃَﺣَﺪُﻛُﻢُ اﻟﻤَﻮْﺕَ: ﺇِﻣَّﺎ ﻣُﺤْﺴِﻨًﺎ ﻓَﻠَﻌَﻠَّﻪُ ﺃَﻥْ ﻳَﺰْﺩَاﺩَ ﺧَﻴْﺮًا، ﻭَﺇِﻣَّﺎ ﻣُﺴِﻴﺌًﺎ ﻓَﻠَﻌَﻠَّﻪُ ﺃَﻥْ ﻳَﺴْﺘَﻌْﺘِﺐَ "

"തീർച്ചയായും നിങ്ങളാരും മരണം കൊതിക്കരുത്‌. നിങ്ങള്‍ സല്‍കര്‍മകാരിയാണെങ്കില്‍ (മരണസമയം നീണ്ടാല്‍) നന്മ വര്‍ധിച്ചേക്കാം. നിങ്ങള്‍ ദുഷ്‌ക്കര്‍മ്മം ചെയ്യുന്നവനാണെങ്കില്‍ പശ്ചാത്തപിക്കാന്‍ അവസരമുണ്ടായേക്കാം." (ബുഖാരി)

  ♥️ഗുണ പാഠം♥️

എല്ലാവരും മരണത്തെ ഓർമിക്കേണ്ടതാണ്. അത് സൽകർമ്മങ്ങൾ വർധിപ്പിക്കാനും ദുഷ്കർമ്മങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും കാരണമാകും. അതുകൊണ്ടുതന്നെ "നിങ്ങൾ എല്ലാ രസങ്ങളെയും പൊളിച്ചു കളയുന്ന മരണത്തെ സ്മരിക്കൽ വർധിപ്പിക്കുക" എന്ന് മുത്ത്നബി നമ്മെ പഠിപ്പിക്കുന്നു. പക്ഷേ ഒരിക്കലും മരണത്തെ ആഗ്രഹിക്കാൻ നമുക്ക് അനുവാദമില്ല. തീരെ നിർവാഹമില്ലാത്ത ഘട്ടമാണെങ്കിൽ പ്രാർത്ഥിക്കാനുള്ള വചനം നബിﷺ പഠിപ്പിക്കുന്നു:


 اﻟﻠَّﻬُﻢَّ ﺃَﺣْﻴِﻨِﻲ ﻣَﺎ ﻛَﺎﻧَﺖِ اﻟﺤَﻴَﺎﺓُ ﺧَﻴْﺮًا ﻟِﻲ، ﻭَﺗَﻮَﻓَّﻨِﻲ ﺇِﺫَا ﻛَﺎﻧَﺖِ اﻟﻮَﻓَﺎﺓُ ﺧَﻴْﺮًا ﻟِﻲ "(صحيح البخار٥٦٧١)

"അല്ലാഹുവേ ജീവിതമാണ് എനിക്ക് നന്മയെങ്കിൽ എന്നെ ജീവിപ്പിക്കുകയും, മരണമാണ് എനിക്ക് ഖൈറെങ്കിൽ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ..."

  (ബുഖാരി)

✍️ : അബ്ദുൽ റഹീം ഇർഫാനി, കോതമംഗലം

No comments:

Post a Comment