Monday, August 10, 2020

ക്ഷമയും താഴ്മയും കൊണ്ട് ബന്ധങ്ങളെ ദൃഡമാക്കണം..

11/08/2020

            TUESDAY 

       21 Dhul Hijjah 1441


ക്ഷമയും താഴ്മയും കൊണ്ട്  ബന്ധങ്ങളെ ദൃഡമാക്കണം..


തെറ്റ് മനുഷ്യസഹചമാണ്. അത് ആരിൽ നിന്നും സംഭവിക്കാം. അറിഞ്ഞും അറിയാതെയും ചിലപ്പോൾ സാഹചര്യം കൊണ്ടോ തെറ്റ് കുറ്റങ്ങൾ വന്നുപോയേക്കാം...

ചിലപ്പോൾ നമ്മുടെ കൂട്ടുകാരിൽ നിന്നോ അല്ലെങ്കിൽ ഏറ്റവും അടുപ്പമുള്ളവരിൽ നിന്നോ അവരുടെ പ്രവർത്തിയോ ചില വാക്കുകളോ നമ്മെ വേദനിപ്പിച്ചിട്ടുണ്ടാകാം...

ഒരു നേരത്തെ ചെറിയൊരു തെറ്റിന്റെ പേരിൽ ബന്ധങ്ങൾ ഒഴിവാക്കി പോകുന്നവരാകരുത് നമ്മൾ. ബന്ധങ്ങൾക്കിടയിൽ പിടിവാശികൾ ഒഴിവാക്കിയും ക്ഷമയും താഴ്മയും എപ്പോഴും കൊണ്ട് നടക്കാൻ ശ്രമിക്കുക...

തെറ്റുകൾ ആർക്കും സംഭവിക്കാം. ഒന്നോർക്കുക, ബന്ധങ്ങൾ നമ്മുടെതാണ്. പരസ്പരം ക്ഷമിക്കാനും ചെറുതായൊന്ന് തലകുനിക്കേണ്ടിവന്നാൽ തലകുനിക്കാനും നമ്മൾ തയ്യാറാവണം...

നാഥൻ നമ്മുടെ ബന്ധങ്ങളിൽ സ്നേഹവും സന്തോഷവും നിലനിർത്തട്ടെ....


No comments:

Post a Comment