Monday, August 10, 2020

ഖുർആൻ ഓതുന്നിടത്ത് ശാന്തി ഉണ്ടാകും

 

ഹദീസുകളിലൂടെ ഇന്ന്

                  115


    ഖുർആൻ ഓതുന്നിടത്ത് ശാന്തി ഉണ്ടാകും


✒️ ﻭَﻋَﻦِ اﻟْﺒَﺮَاءِ ﺑْﻦِ ﻋَﺎﺯِﺏٍ رضي الله عنه ﻗَﺎﻝَ: «ﻛَﺎﻥَ ﺭَﺟُﻞٌ ﻳَﻘْﺮَﺃُ ﺳُﻮﺭَﺓَ اﻟْﻜَﻬْﻒِ ﻭَﺇِﻟَﻰ ﺟَﺎﻧِﺒِﻪِ ﺣِﺼَﺎﻥٌ ﻣَﺮْﺑُﻮﻁٌ ﺑِﺸَﻄَﻨَﻴْﻦِ ﻓَﺘَﻐَﺸَّﺘْﻪُ ﺳَﺤَﺎﺑَﺔٌ ﻓَﺠَﻌَﻠَﺖْ ﺗَﺪْﻧُﻮ ﻭَﺗَﺪْﻧُﻮ، ﻭَﺟَﻌَﻞَ ﻓَﺮَﺳُﻪُ ﻳَﻨْﻔِﺮُ، ﻓَﻠَﻤَّﺎ ﺃَﺻْﺒَﺢَ ﺃَﺗَﻰ اﻟﻨَّﺒِﻲَّ - ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻓَﺬَﻛَﺮَ ﺫَﻟِﻚَ ﻟَﻪُ، ﻓَﻘَﺎﻝَ: " ﺗِﻠْﻚَ اﻟﺴﻜﻴﻨﺔ ﺗَﻨَﺰَّﻟَﺖْ ﺑِﺎﻟْﻘُﺮْﺁﻥِ» ﻣُﺘَّﻔَﻖٌ ﻋَﻠَﻴْﻪِ.

(مشكوة)

 ബറാഉബ്നു ആസിബ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരാൾ അൽ-കഹ്ഫ് സൂറത്ത് പാരായണം ചെയ്തു. അദ്ദേഹത്തിന്റെ ഒരു ഭാഗത്ത് കുതിരയെ കയറ് കൊണ്ട് കെട്ടിയിടപ്പെട്ടിരിക്കുന്നു. ആ സമയത്ത്  ഒരു മേഘം അദ്ദേഹത്തെ പൊതിഞ്ഞു. ആ മേഘം (മേലെ നിന്നും താഴോട്ട്) അടുത്തടുത്ത് വരാൻ തുടങ്ങി. അരികിലുണ്ടായിരുന്ന കുതിര വിരണ്ടു. പ്രഭാതമായപ്പോൾ  അദ്ദേഹം ഇക്കാര്യം തിരുനബിﷺയോട് പറഞ്ഞപ്പോൾ നബി (സ) പറഞ്ഞു: "ഖുർആൻ കാരണം ഇറങ്ങിയ ശാന്തിയാണത്."

  (മിശ്കാത്ത്)


 ഹദീസിൽ പരിമർശിച്ച "സകീനത്ത്" എന്ന് പദത്തിന് നിരവധി വ്യാഖ്യാനങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു:


ﻭَﻗَﺎﻝَ اﻟﻨَّﻮَﻭِﻱّ رحمه الله: ﻭَاﻟْﻤُﺨْﺘَﺎﺭ: ﺃَﻧَّﻬَﺎ ﺷَﻲْء ﻣﻦ ﻣﺨﻠﻮﻗﺎﺕ اﻟﻠﻪ ﺗَﻌَﺎﻟَﻰ ﻓِﻴﻪِ ﻃﻤﺄﻧﻴﻨﺔ ﻭَﺭَﺣْﻤَﺔ ﻭَﻣَﻌَﻪُ ﻣَﻼَﺋِﻜَﺔ ﻳَﺴْﺘَﻤِﻌُﻮﻥ اﻟْﻘُﺮْﺁﻥ.(عمدة القاري)


പ്രബലമായ അഭിപ്രായം സകീനത്ത് എന്നത് അല്ലാഹുﷻവിന്റെ സൃഷ്ടികളിൽ പെട്ട ഒരു വസ്തുവാണ്. അതിൽ ശാന്തിയും റഹ്‌മത്തുമുണ്ട്. അതിന്റെ കൂടെ ഖുർആൻ കേൾക്കാൻ മലക്കുകളുമുണ്ടാവും...

  (ഉംദതുൽ ഖാരി)


➖➖➖➖➖➖➖➖

  ♥️ഗുണ പാഠം♥️

➖➖➖➖➖➖➖➖


ഉസൈദിബ്നു ഹുളൈർ(റ) ആയിരുന്നു പാരായണം ചെയ്തത്. അദ്ദേഹത്തിന്റെ പാരായണം കേട്ട് സമാധാനത്തിന്റെ മലക്കുകളിറങ്ങി. അതുകണ്ടാണു കുതിര വിരണ്ടത്. മറ്റൊരു ഹദീസിൽ സൂറത്തുൽ ബഖറ പാരായണം ചെയ്തപ്പോഴും ഇത് പോലെ സംഭവിച്ചതായി കാണാം. ആ നിവേദനത്തിൽ നബി ﷺ ഓതിയ സ്വഹാബിയോട്,  "താങ്കൾ പാരായണം തുടർന്നിരുന്നുവെങ്കിൽ മറ്റുള്ളവർക്കുകൂടി മലക്കുകളെ കാണാമായിരുന്നു" എന്ന് പറഞ്ഞതായി വന്നിട്ടുണ്ട്...


✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

No comments:

Post a Comment