Tuesday, August 11, 2020

രോഗാവസ്ഥ ക്ഷമയുടേതാവട്ടെ..

ഹദീസുകളിലൂടെ ഇന്ന്-117
                  

    രോഗാവസ്ഥ ക്ഷമയുടേതാവട്ടെ..

✒️ ﻋَﻦْ ﻋَﻄَﺎءِ ﺑْﻦِ ﻳَﺴَﺎﺭٍ رضي الله عنه ﺃَﻥَّ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗَﺎﻝَ: «ﺇِﺫَا ﻣَﺮِﺽَ اﻟْﻌَﺒْﺪُ ﺑَﻌَﺚَ اﻟﻠﻪُ ﺗَﺒَﺎﺭَﻙَ ﻭَﺗَﻌَﺎﻟَﻰ ﺇِﻟَﻴْﻪِ ﻣَﻠَﻜَﻴْﻦِ. ﻓَﻘَﺎﻝَ: اﻧْﻈُﺮَا  ﻣَﺎﺫَا ﻳَﻘُﻮﻝُ ﻟِﻌُﻮَّاﺩِﻩِ. ﻓَﺈِﻥْ ﻫُﻮَ - ﺇِﺫَا ﺟَﺎﺅُﻩُ - ﺣَﻤِﺪَ اﻟﻠﻪَ ﻭَﺃَﺛْﻨَﻰ ﻋَﻠَﻴْﻪِ. ﺭَﻓَﻌَﺎ ﺫﻟِﻚَ ﺇِﻟَﻰ اﻟﻠﻪِ. ﻭَﻫُﻮَ ﺃَﻋْﻠَﻢُ. ﻓَﻴَﻘُﻮﻝُ: ﻟِﻌَﺒْﺪِﻱ ﻋَﻠَﻲَّ، ﺇِﻥْ ﺗَﻮَﻓَّﻴْﺘُﻪُ، ﺃَﻥْ ﺃُﺩْﺧِﻠَﻪُ اﻟْﺠَﻨَّﺔَ. ﻭَﺇِﻥْ ﺃَﻧَﺎ ﺷَﻔَﻴْﺘُﻪُ ﺃَﻥْ ﺃُﺑْﺪِﻟَﻪُ  ﻟَﺤْﻤﺎً ﺧَﻴْﺮاً ﻣِﻦْ ﻟَﺤْﻤِﻪِ، ﻭَﺩَﻣﺎً ﺧَﻴْﺮاً ﻣِﻦْ ﺩَﻣِﻪِ. ﻭَﺃَﻥْ ﺃُﻛَﻔِّﺮَ ﻋَﻨْﻪُ ﺳَﻴِّﺌَﺎﺗِﻪِ».
(موطأ لإمام مالك رحمه الله:٧٣٨)

🖋️ അത്വാഅ് ഇബ്നു യസാർ (റ) വിൽ നിന്ന് നിവേദനം: തീർച്ചയായും മുത്ത് നബി ﷺ പറഞ്ഞു: ഒരു അടിമ രോഗിയായാൽ അല്ലാഹു തആല ആ രോഗിയുടെ അരികിലേക്ക് രണ്ട് മലക്കുകളെ നിയോഗിക്കും. അവരോട് അവൻ പറയും: നിങ്ങൾ രണ്ട് പേരും ആ രോഗി തന്നെ സന്ദർശിക്കാൻ വരുന്നവരോട് എന്താണ് പറയുന്നതെന്ന് നിരീക്ഷിക്കുക. അങ്ങനെ അവർ ആ രോഗിയുടെ സമീപത്തേക്ക് വരും. ആ സമയത്ത് രോഗി അല്ലാഹുﷻവിനെ സ്തുതിക്കുന്നതും പ്രകീർത്തിക്കുന്നതുമാണ്  അവർ ദർശിച്ചതെങ്കിൽ  അല്ലാഹുﷻവിനോട് വിവരം എത്തിക്കും.(എത്തിക്കാതെ തന്നെ)അവൻ എല്ലാം അറിയുന്നവനാണ്.
അപ്പോൾ അല്ലാഹു പറയും: (ഈ രോഗത്തിലായി) ഞാൻ അവനെ മരിപ്പിക്കുകയാണെങ്കിൽ തീർച്ചയായും  അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്. അവന് ഞാൻ രോഗശമനമാണ് കൊടുക്കുന്നതെങ്കിൽ അവന്റെ മാംസത്തെ ഇപ്പോളുള്ളതിനെക്കാൾ ഉത്തമമായതായി മാറ്റുന്നതും, അവന്റെ രക്തത്തെ ഖൈറായ രകതമായി മാറ്റുന്നതുമാണ്. അവന്റെ പാപങ്ങൾ പൊറുത്ത് കൊടുക്കുന്നതുമാണ്...*
  (മുവത്വഅ്‌)

➖➖➖➖➖➖➖➖
  *_♥️ഗുണ പാഠം♥️_*
➖➖➖➖➖➖➖➖

സുഖവും രോഗവും അല്ലാഹുവിന്റെ തീരുമാനപ്രകാരം ഉണ്ടാകുന്നതാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ തീരുമാനത്തിൽ വെറുപ്പുണ്ടാകാൻ പാടില്ല. എത്ര പ്രയാസം അനുഭവപ്പെട്ടാലും അതിലെല്ലാം നാഥന്റെ ഭാഗത്ത് നിന്ന് പ്രതിഫലം ലഭിക്കുമെന്ന ഉറപ്പോടെ സഹനവും ക്ഷമയും പാലിക്കൽ നമുക്ക് നിർബന്ധമാണ്. സുഖത്തിൽ നന്ദി അർപ്പിക്കുകയും വിഷമഘട്ടത്തിൽ ക്ഷമിക്കുകയും ചെയ്യുന്നത് കൊണ്ട് യഥാർത്ഥ സത്യവിശ്വാസിയുടെ ഓരോ നിമിഷവും അവന് അനുകൂലമാക്കാൻ അവന് കഴിയും. അതിന് റബ്ബ് തുണക്കട്ടെ, ആമീൻ..

✍️ : *അബ്ദുൽ റഹീം ഇർഫാനി* *കോതമംഗലം*

No comments:

Post a Comment