Saturday, August 8, 2020

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക

✨ഹദീസുകളിലൂടെ ഇന്ന്✨
                  1️⃣1️⃣4️⃣
*💫~~~~~~ ﷽ ~~~~~~💫*

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക

✒️ حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، حَدَّثَنَا سَعِيدُ بْنُ أَبِي بُرْدَةَ بْنِ أَبِي مُوسَى الأَشْعَرِيِّ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‌‏ عَلَى كُلِّ مُسْلِمٍ صَدَقَةٌ ‏"‌‏.‏ قَالُوا فَإِنْ لَمْ يَجِدْ قَالَ ‏"‏ فَيَعْمَلُ بِيَدَيْهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ ‏"‌‏.‏ قَالُوا فَإِنْ لَمْ يَسْتَطِعْ أَوْ لَمْ يَفْعَلْ قَالَ ‏"‏ فَيُعِينُ ذَا الْحَاجَةِ الْمَلْهُوفَ ‏"‌‏.‏ قَالُوا فَإِنْ لَمْ يَفْعَلْ قَالَ ‏"‏ فَيَأْمُرُ بِالْخَيْرِ ‏"‌‏.‏ أَوْ قَالَ ‏"‏ بِالْمَعْرُوفِ ‏"‌‏.‏ قَالَ فَإِنْ لَمْ يَفْعَلْ قَالَ ‏"‏ فَيُمْسِكُ عَنِ الشَّرِّ، فَإِنَّهُ لَهُ صَدَقَةٌ ‏"‏


▫️▫️ ▪️▪️▫️▫️ ▪️▪️


🖋️ അബൂമൂസല്‍ അശ്അരി (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: സ്വദഖ ചെയ്യല്‍ മുസ്‌ലിങ്ങളുടെയെല്ലാം കടമയാണ്. അപ്പോള്‍ ഒരാള്‍ ചോദിക്കുകയുണ്ടായി : അതിനൊന്നും ലഭിച്ചില്ലെങ്കിലോ? ജോലി ചെയ്ത് പണമുണ്ടാക്കുകയും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ധര്‍മം കൊടുക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ ചോദിക്കുകയുണ്ടായി: അതിനും കഴിവില്ലെങ്കിലോ? സഹായം ആവശ്യമുള്ളവരെ സഹായിക്കുക. അതിനും കഴിവില്ലെങ്കിലോ? അവന്‍ നന്മ കല്‍പ്പിക്കട്ടെ, അല്ലെങ്കില്‍ പുണ്യകര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കട്ടെ. മറ്റുള്ളവരെ ഉപദ്രവമേല്‍പിക്കാതിരിക്കുക. അതും ഒരു ധര്‍മ്മമാണ്.

(ബുഖാരി)


➖➖➖➖➖➖➖➖
  *_♥️ഗുണ പാഠം♥️_*
➖➖➖➖➖➖➖➖

*മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കാൻ എല്ലാവർക്കും സാധിച്ചുകൊള്ളണമെന്നില്ല. ശാരീരിക സഹായങ്ങളും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങളും നല്ല വാക്കുകളും ഒരു ചെറു പുഞ്ചിരിയെങ്കിലും നൽകാൻ സാധിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. ഇതെല്ലാം ദീനിന്റെ ഭാഗം തന്നെ. മറ്റൊരാളുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് വരെ സ്വദഖയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സാമൂഹിക ജീവിയായ മനുഷ്യർ പരസ്പര സ്നേഹത്തിലും സഹവർത്തിത്തത്തിലും ജീവിക്കേണ്ടവരാണ്. മറ്റുള്ളവർ അനുഭവിക്കുന്ന കഷ്ടതകളും വേദനകളും മനസ്സിലാക്കി അവർക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകി അവരോടൊപ്പം നിൽക്കാൻ നാം ശ്രമിക്കണം. പരോപകാരം പ്രവണം പ്രപഞ്ചം എന്നാണല്ലോ?  അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ...

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

No comments:

Post a Comment